ETV Bharat / state

ശബരിമല തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

യുഡിഎഫ് കേരളത്തിൽ അധികാരത്തിലെത്തിയാൽ ശബരിമലയ്ക്കുവേണ്ടി നിയമസഭയിൽ പ്രത്യേക നിയമ നിർമ്മാണം നടത്തുമെന്നും ചെന്നിത്തല.

ശബരിമല തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
author img

By

Published : May 27, 2019, 4:43 PM IST

തിരുവനന്തപുരം: കേരളത്തിൽ ഇടതുമുന്നണിയെ ജനങ്ങൾ തൂത്തെറിഞ്ഞതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എൽഡിഎഫ് 35 ശതമാനം വോട്ട് മാത്രം നേടി തകർച്ചയിലേക്ക് എത്തുന്നത് ആദ്യമാണ്. അധികാരത്തിൽ തുടരാനുള്ള ധാർമ്മിക അവകാശം ഇടതുമുന്നണിക്ക് നഷ്ടപ്പെട്ടു. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ചേർന്ന യുഡിഎഫ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ചെന്നിത്തല.

ശബരിമല തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

യുഡിഎഫിന്‍റെ നയങ്ങൾക്കുള്ള ജനങ്ങളുടെ അംഗീകാരമാണ് വിജയമെന്ന് ചെന്നിത്തല പറഞ്ഞു. 123 നിയമസഭാ മണ്ഡലങ്ങളിലും മുന്നിലെത്താനായി. മതന്യൂനപക്ഷങ്ങൾ യുഡിഎഫിനൊപ്പം നിന്നു. പിണറായിയോടും മോദിയോടുമുള്ള വിരോധം ജനം പ്രകടിപ്പിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.

ശബരിമലയുടെ കാര്യത്തിൽ ഉറഞ്ഞുതുള്ളിയ കടകംപള്ളി സുരേന്ദ്രന്‍റെ മണ്ഡലത്തിൽ എൽഡിഎഫ് മൂന്നാം സ്ഥാനത്താണ്. ആർഎസ്എസിനെതിരെയുള്ള പ്രതിരോധം സഭയ്ക്കകത്തും പുറത്തും യുഡിഎഫ് തുടരുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

യുഡിഎഫ് കേരളത്തിൽ അധികാരത്തിലെത്തിയാൽ ശബരിമലയ്ക്കുവേണ്ടി നിയമസഭയിൽ പ്രത്യേക ബിൽ അവതരിപ്പിച്ച് പാസാക്കും. ദളിത്, മത ന്യൂനപക്ഷ ക്ഷേമത്തിന് കൂടുതൽ ഊന്നൽ നൽകും. പാർലമെന്‍റിൽ യുഡിഎഫ് ഫാസിസത്തിനെതിരായി പോരാട്ടം തുടരുമെന്നും ചെന്നിത്തല പറഞ്ഞു.

Intro:Body:

: ചെന്നിത്തല

യു.ഡി.എഫ് വിജയം അത് ഭുതകരവും ആശ്വാസകരവും

യു ഡി എഫ് നയങ്ങൾക്കുള്ള അംഗീകാരം

എൽ ഡി എഫ് 35 ശതമാനം എന്ന തകർച്ചയിലേക്കെത്തുന്നത് ആദ്യം

ഇടതു മുന്നണിയെ ജനങ്ങൾ തൂത്തെറിഞ്ഞു

കേരളത്തിലെ ഇടതുമുന്നണിക്ക് അധികാരത്തിൽ തുടരാൻ ധാർമിക അവകാശം നഷ്ടപ്പെട്ടു

ചെന്നിത്തല

കേരളത്തിൽ സംഘപരിവാറിന്റെ മുന്നേറ്റത്തെ തടഞ്ഞത് യു.ഡി.എഫ്

യു.ഡി.എഫിന്റെ വിജയത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് ശബരിമല

ജനവിധിയെ വിനയത്തോടെ കാണുന്നു

മുഖ്യമന്ത്രി ശൈലി അതേപടി തുടരട്ടെ എന്ന് ആശംസിക്കുന്നു

യു ഡി എഫ് സർക്കാർ കേരളത്തിൽ അധികാരത്തിലെത്തിയാൽ ശബരിമലയ്ക്കു വേണ്ടി നിയമസഭയിൽ പ്രത്യേക ബില്ല് അവതരിപ്പിച്ച് പാസാക്കും

ദളിത് , മത ന്യൂനപക്ഷ ക്ഷേമത്തിന് കൂടുതൽ ഊന്നൽ

പാർലമെൻറിൽ യു ഡി എഫ് ഫാസിസത്തിനെതിരായി പോരാട്ടം തുടരും

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.