എൽഡിഎഫിനു വോട്ട് നൽകുന്നത് മോദിയെ വീണ്ടും അധികാരത്തിലെത്തിക്കുന്നതിന് തുല്യമാണെന്ന് എ കെ ആന്റണി പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച ജനയാത്തം 2019ല്‍ സംസാരിക്കുകയായിരുന്നു ആന്റണി.
മോദിയെ അധികാരത്തിൽ നിന്ന് അകറ്റാൻ മതേതര കേരളം തെരഞ്ഞെടുക്കേണ്ടത് യുഡിഎഫിനെയാണ്. തെരഞ്ഞെടുപ്പിനുശേഷം സർക്കാറുണ്ടാക്കാൻ എല്ലാ മതേതരകക്ഷികളോടും സഹകരിക്കാൻ കോൺഗ്രസ് തയ്യാറാണ്. കോൺഗ്രസിന് ആരോടും അയിത്തമില്ല. ഈ തെരഞ്ഞെടുപ്പിൽ ലോക്സഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷി കോൺഗ്രസായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.