ETV Bharat / state

കെഎസ്ആർടിസി ഡ്രൈവറാകാന്‍ ആഗ്രഹം;ആനവണ്ടിയുടെ മിനിയേച്ചർ നിർമിച്ച് യുവാവ്

ജോലിയുടെ ഇടവേളകളിൽ സമയം കണ്ടെത്തി ഒന്നരമാസമെടുത്താണ് മിനിയേച്ചർ നിർമിച്ചത്. ആനവണ്ടിയുടെ വളയം പിടിക്കണമെന്നത് അമൽ മനസിൽ കൊണ്ട് നടക്കുന്ന വലിയ സ്വപ്നമാണ്

ആലപ്പുഴ  Alappuzha  ആനവണ്ടി  കെ.എസ്.ആർ.ടി.സി  സൂപ്പർഫാസ്റ്റ് ബസിന്‍റെ മിനിയേച്ചർ  miniature  KSRTC bus  model creating
കെഎസ്ആർടിസി ഡ്രൈവർ ആകാൻ ആഗ്രഹം;ആനവണ്ടിയുടെ മിനിയേച്ചർ നിർമ്മിച്ച് യുവാവ്
author img

By

Published : Oct 12, 2020, 5:09 PM IST

Updated : Oct 12, 2020, 10:23 PM IST

ആലപ്പുഴ: ആനവണ്ടിയുടെ അമരക്കാരനാവാൻ ആഗ്രഹിക്കുന്ന യുവാവിന്‍റെ മിനിയേച്ചർ ശ്രദ്ധേയമാവുന്നു. ചേർത്തല സ്വദേശിയായ അമൽ ബേബിയാണ് കെ.എസ്.ആർ.ടി.സി ബസിന്‍റെ മോഡൽ നിർമിച്ച് ശ്രദ്ധ നേടുന്നത്. ജോലിയുടെ ഇടവേളകളിൽ സമയം കണ്ടെത്തി ഒന്നരമാസമെടുത്താണ് മിനിയേച്ചർ നിർമിച്ചത്. ആനവണ്ടിയുടെ വളയം പിടിക്കണമെന്നത് അമൽ മനസിൽ കൊണ്ട് നടക്കുന്ന വലിയ സ്വപ്നമാണ്. ചെറിയ പ്രായം മുതലുള്ള ആഗ്രഹത്തിൽ നിന്നാണ് സൂപ്പർഫാസ്റ്റ് ബസിന്‍റെ മിനിയേച്ചർ പിറന്നതെന്ന് അമൽ പറഞ്ഞു.

കെഎസ്ആർടിസി ഡ്രൈവറാകാന്‍ ആഗ്രഹം;ആനവണ്ടിയുടെ മിനിയേച്ചർ നിർമിച്ച് യുവാവ്

ഓട്ടോമൊബൈൽ എഞ്ചിനിയറായ അമൽ 60 സെന്‍റി മീറ്റർ നീളത്തിലും 15 സെന്‍റി മീറ്റർ വീതിയിലുമാണ് മിനിയേച്ചർ ഒരുക്കിയത്. ചേർത്തല- കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് ബസിന്‍റെ മിനിയേച്ചറാണ് അമൽ നിമിച്ചത്. ബസിന്‍റെ ബോഡി, സീറ്റുകൾ, ലൈറ്റുകൾ തുടങ്ങി എല്ലാം യഥാർഥ സൂപ്പർ ഫാസ്റ്റിനെ കവച്ച് വെക്കുന്നതാണ്.

കെ.എസ്.ആർ.ടി.സി.യിൽ നിലനിൽക്കുന്ന പ്രതിസന്ധികൾ ഒന്നും അമലിന് ഒരു പ്രശ്നമല്ല. ഒരു ദിവസമെങ്കിലും അവിടെ ജോലി ചെയ്യണമെന്നത് വർഷങ്ങളായി മനസിൽ കൊണ്ട് നടക്കുന്ന ആഗ്രഹമാണ്. അതുകൊണ്ട് തന്നെയാണ് 18 വയസ് തികഞ്ഞപ്പോൾ തന്നെ അമൽ ലൈസൻസ് നേടിയതും. ലോറിയിൽ ജോലി തുടങ്ങി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്‍റ ബസിലാണ് അമൽ ഇപ്പോൾ ജോലി ചെയ്യുന്നത്.

അതേസമയം ഒറിജിനലിനെ വെല്ലുന്ന ബസിന്‍റെ മിനിയേച്ചർ നാട്ടുകാർക്ക് ഒരു കൗതുകക്കാഴ്ചയാണ്. നിരവധി പേരാണ് അമലിന്‍റെ വീട്ടിലേയ്ക്ക് മിനിയേച്ചർ കാണാനെത്തുന്നത്. ആദ്യ ശ്രമം വിജയകരമായതോടെ ഇനിയും കൂടുതൽ വാഹനരൂപങ്ങൾ നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് അമൽ. ഒപ്പം കെ.എസ്.ആർ.ടി.സി ഡ്രൈവറാകാനുള്ള തീവ്ര പരിശ്രമവും നടത്തുന്നുണ്ട്.

Last Updated : Oct 12, 2020, 10:23 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.