ETV Bharat / state

ഹത്രാസ് ബലാത്സംഗക്കൊല; ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് സത്യഗ്രഹം - അമ്പലപ്പുഴ

അമ്പലപ്പുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ നടന്ന സത്യഗ്രഹം ഡിസിസി പ്രസിഡന്‍റ് അഡ്വ.എം.ലിജു ഉദ്ഘാടനം ചെയ്തു

ആലപ്പുഴ  alappuzha  hathras  utherpredesh  ഹത്രാസ്  യൂത്ത് കോൺഗ്രസ്  youth congress  ഉത്തര്‍പ്രദേശ്  അമ്പലപ്പുഴ  സത്യാഗ്രഹം
ഹത്രാസ് ബലാത്സംഗക്കൊല; ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് സത്യാഗ്രഹം
author img

By

Published : Oct 2, 2020, 6:49 PM IST

ആലപ്പുഴ: ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ആലപ്പുഴയിൽ സത്യഗ്രഹം നടത്തി. അമ്പലപ്പുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ നടന്ന സത്യഗ്രഹം ഡിസിസി പ്രസിഡന്‍റ് അഡ്വ.എം.ലിജു ഉദ്ഘാടനം ചെയ്തു.

ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് സത്യാഗ്രഹം

ഹത്രാസിൽ ദളിത് പെൺകുട്ടിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കി ശരീരം മാതാപിതാക്കളെ കാണിക്കുവാൻ പോലും തയ്യാറാവാതെ തെളിവ് നശിപ്പിച്ച് കത്തിച്ചതിന് ശേഷം ഒരു തരത്തിലുള്ള പീഡനവും നടന്നിട്ടില്ലെന്ന് പൊലീസ് പ്രഖ്യാപിക്കുന്ന സാഹചര്യമാണുണ്ടായതെന്ന് ലിജു ചൂണ്ടിക്കാട്ടി. കുടുംബാംഗങ്ങളെ കാണാൻ പോയ രാഹുൽ ഗാന്ധിയെ 150 കിലോമീറ്റർ ദൂരവെച്ച് തടയുകയായിരുന്നു എന്നും ലിജു കുറ്റപ്പെടുത്തി. സത്യഗ്രഹത്തിൽ യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്‍റ് എ നൂറുദ്ധീൻകോയ അധ്യക്ഷത വഹിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.