ETV Bharat / state

സർക്കാർ നിർദേശം ലംഘിച്ച് യൂത്ത് കോൺഗ്രസ് യോഗം : വിശദീകരണവുമായി ഡിസിസി പ്രസിഡന്‍റ്

author img

By

Published : Mar 15, 2020, 4:22 AM IST

പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാ ഭാരവാഹികളുടെ സ്ഥാനാരോഹണമാണ് ഇന്ന് നടന്നതെന്നും പ്രവർത്തകരെ പ്രത്യേകം ക്ഷണിച്ചിട്ട് വന്നതല്ലെന്നും ഡിസിസി പ്രസിഡന്‍റ് എം ലിജു പറഞ്ഞു

ആലപ്പുഴ  യൂത്ത് കോൺഗ്രസ് യോഗം  ഡിസിസി പ്രസിഡന്‍റ്  അഡ്വ. എം ലിജു  adv.M liju  alappuzha  youth congress meeting  DCC president
സർക്കാർ നിർദേശം ലംഘിച്ച് യൂത്ത് കോൺഗ്രസ് യോഗം : വിശദീകരണവുമായി ഡിസിസി പ്രസിഡന്‍റ്

ആലപ്പുഴ: കൊവിഡ് 19 പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശം ലംഘിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് യോഗം സംഘടിപ്പിച്ച വിഷയത്തിൽ വിശദീകരണവുമായി ഡിസിസി പ്രസിഡണ്ട് അഡ്വ. എം ലിജു രംഗത്ത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാ ഭാരവാഹികളുടെ സ്ഥാനാരോഹണമാണ് ഇന്ന് നടന്നതെന്നും പ്രവർത്തകരെ പ്രത്യേകം ക്ഷണിച്ചിട്ട് വന്നതല്ലെന്നും എം ലിജു പറഞ്ഞു.

വിശദീകരണവുമായി ഡിസിസി പ്രസിഡന്‍റ്

സംഭവം വിവാദമായതോടെയാണ് വിശദീകരണമായി ഡിസിസി പ്രസിഡന്‍റ് രംഗത്തെത്തിയത്. യോഗം നടക്കുന്നതറിഞ്ഞു റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ കണ്ടപ്പോഴായിരുന്നു യോഗം അവസാനിപ്പിച്ച് പ്രവർത്തകരോട് പിരിഞ്ഞുപോകാൻ കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടത്. ആലപ്പുഴ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസായ ആർ ശങ്കർ ഭവനിലാണ് യോഗം നടന്നത്. ഡിസിസി പ്രസിഡണ്ട് അഡ്വ. എം ലിജു, മുൻ എംഎൽഎയും കെപിസിസി ജനറൽ സെക്രട്ടറിയുമായ എ എ ഷുക്കൂർ ഉൾപ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സ്ഥാനാരോഹണം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് യോഗത്തിൽ പങ്കെടുത്തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.