ETV Bharat / state

കുട്ടനാട്ടിൽ കിഴക്കൻ വെള്ളത്തിന്‍റെ വരവ് ശക്തം ; തോട്ടപ്പള്ളി സ്‌പിൽവേയുടെ ഷട്ടറുകൾ തകർന്നു - തണ്ണീര്‍മുക്കം ബണ്ട്

ജലത്തിന്‍റെ ഒഴുക്ക് സുഗമമാക്കുന്നതിന് തണ്ണീര്‍മുക്കം, തോട്ടപ്പള്ളി, അന്ധകാരനഴി പൊഴികളുടെ ഷട്ടറുകളും ജില്ലയിലെ മറ്റ് പൊഴികളും കഴിഞ്ഞ ദിവസം തുറന്നിരുന്നു

kuttanad  thottappaly spillway  water inflow  rain update  rain  thottappaly spillway shutters  കുട്ടനാട്  തോട്ടപ്പള്ളി സ്‌പിൽവേ  തോട്ടപ്പള്ളി സ്‌പിൽവേയുടെ ഷട്ടറുകൾ തകർന്നു  മഴക്കെടുതി  തണ്ണീര്‍മുക്കം ബണ്ട്  അന്ധകാരനഴി
കുട്ടനാട്ടിൽ കിഴക്കൻ വെള്ളത്തിന്‍റെ വരവ് ശക്തം; തോട്ടപ്പള്ളി സ്‌പിൽവേയുടെ ഷട്ടറുകൾ തകർന്നു
author img

By

Published : Oct 18, 2021, 3:40 PM IST

ആലപ്പുഴ : ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലുണ്ടായ കനത്ത മഴയുടെ സാഹചര്യത്തിൽ കുട്ടനാട്ടിൽ കിഴക്കൻ വെള്ളത്തിന്‍റെ വരവ് ശക്തമായി തുടരുകയാണ്. മണിമലയാറ്റിലും അച്ചന്‍കോവിലാറ്റിലും ജലനിരപ്പ് ഗണ്യമായി ഉയരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി അനൗണ്‍സ്‌മെന്‍റ് നടത്താന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ജില്ല ഭരണകൂടം നിര്‍ദേശം നല്‍കിയിരുന്നു.

ജലത്തിന്‍റെ ഒഴുക്ക് സുഗമമാക്കുന്നതിന് തണ്ണീര്‍മുക്കം, തോട്ടപ്പള്ളി, അന്ധകാരനഴി പൊഴികളുടെ ഷട്ടറുകളും ജില്ലയിലെ മറ്റ് പൊഴികളും കഴിഞ്ഞ ദിവസം തുറന്നിരുന്നു. തോട്ടപ്പള്ളിയിലെ 40 ഷട്ടറുകളിൽ 36 എണ്ണവും കഴിഞ്ഞ ദിവസം തുറന്നിട്ടുണ്ട്.

കുട്ടനാട്ടിൽ കിഴക്കൻ വെള്ളത്തിന്‍റെ വരവ് ശക്തം; തോട്ടപ്പള്ളി സ്‌പിൽവേയുടെ ഷട്ടറുകൾ തകർന്നു

Also Read: ഇന്നും നാളെയും മഴ മുന്നറിയിപ്പില്ല; ബുധനാഴ്‌ച മുതല്‍ വീണ്ടും കനക്കും

എന്നാൽ ഇവയിൽ രണ്ട് ഷട്ടറുകൾക്ക് തകരാറുണ്ട്. അവ സ്വയമേ അടയുകയും അവയിലൂടെയുള്ള നീരൊഴുക്ക് നിലച്ച നിലയിലുമാണ്. തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും ഉടൻ പഴയപടിയാക്കുമെന്നും ജില്ല കലക്‌ടർ എ.അലക്‌സാണ്ടർ ഐ.എ.എസ് പറഞ്ഞു.

തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനാൽ പ്രദേശത്ത് ഗതാഗതക്കുരുക്ക് ഉണ്ടാവാൻ ഇടയുണ്ടെന്നും അതിനാൽ തോട്ടപ്പള്ളി സ്‌പിൽവേ വഴിയുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും കലക്‌ടർ അഭ്യർഥിച്ചു.

പഞ്ചായത്തുകളുടെ അധീനതയിലുള്ള താല്‍ക്കാലിക ഓരുമുട്ടുകള്‍ പൂര്‍ണമായും നീക്കം ചെയ്‌ത് നീരൊഴുക്ക് വേഗത്തിലാക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. തോട്ടപ്പള്ളി സ്‌പിൽവേയുടെ ഷട്ടറുകൾ തുറക്കുന്നത് വഴി കുട്ടനാട്ടിൽ നിന്നുള്ള നീരൊഴുക്ക് സുഗമമാക്കാൻ കഴിയുമെന്നാണ് ജില്ല ഭരണകൂടത്തിന്‍റെ വിലയിരുത്തൽ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.