ആലപ്പുഴ: വോട്ടിങ് യന്ത്രത്തിലെ തകരാർ മൂലം മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്തിലെ കാട്ടൂർ കിഴക്ക് വാർഡിലെ രണ്ടാം നമ്പർ ബൂത്തിൽ റീ പോളിങ്. ബൂത്തിലെ തെരഞ്ഞെടുപ്പ് അസാധുവാക്കിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ പി ഭാസ്‌കരൻ അറിയിച്ചു.
കാട്ടൂർ കിഴക്ക് വാർഡിലെ സർവോദയപുരം സ്‌മാൾസ്കെയിൽ കയർ-മാറ്റ് പ്രൊഡ്യൂസർ കോപ്പറേറ്റീവ് സൊസൈറ്റി ഹാളിലെ രണ്ടാം നമ്പർ ബൂത്തിലാണ് പോളിങ് നടക്കുന്നത്. വോട്ടിങ് യന്ത്രത്തിന്‍റെ തകരാര്‍ മൂലം വോട്ടുകൾ എണ്ണി തിട്ടപ്പെടുത്താൻ കഴിയില്ലെന്ന് വരണാധികാരി തെരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോർട്ട് നൽകിയിരുന്നു. ഡിസംബർ 14ന് നടക്കുന്ന മൂന്നാം ഘട്ട തെരഞ്ഞെടുപ്പിനൊപ്പം ഈ ബൂത്തിലും റീപോളിങ് നടക്കും. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്.