ETV Bharat / state

പൊലീസുകാർക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് വെള്ളാപ്പള്ളി നടേശൻ - vellapally nadeshan

ആതുര സേവന രംഗത്തുള്ളവരെ പോലെ ആത്മാർഥമായ സേവനം കാഴ്‌ച വയ്ക്കുന്നവരാണ് പൊലീസ് സേനയും. അവർക്ക് വേണ്ടി സർക്കാർ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് വെള്ളാപ്പള്ളി നടേശൻ.

എസ്എൻഡിപി ജനറല്‍ സെക്രട്ടറി  വെള്ളാപ്പള്ളി നടേശൻ  പൊലീസുകാർക്ക് സാമ്പത്തിക പാക്കേജ്  കൊവിഡ് 19  covid 19 updates  sndp general secretary  vellapally nadeshan  kerala covid
പൊലീസുകാർക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് വെള്ളാപ്പള്ളി നടേശൻ
author img

By

Published : Apr 5, 2020, 3:31 PM IST

ആലപ്പു: കൊവിഡ് 19 പ്രതിരോധ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി സേവനം നടത്തുന്ന പൊലീസുകാർക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കൊവിഡ് വ്യാപനം തടയാൻ സംസ്ഥാന സർക്കാർ അഭിമാനകരമായ പ്രവർത്തനമാണ് നടത്തുന്നത്. ആതുര സേവന രംഗത്തുള്ളവരെ പോലെ ആത്മാർഥമായ സേവനം കാഴ്‌ച വയ്ക്കുന്നവരാണ് സംസ്ഥാന പൊലീസ് സേന. സ്വന്തം ആരോഗ്യം പോലും നോക്കാതെയാണ് സംസ്ഥാനത്ത് അറുപതിനായിരത്തോളം പൊലീസുകാർ ജോലി ചെയ്യുന്നത്.

പൊലീസുകാർക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് വെള്ളാപ്പള്ളി നടേശൻ

ജനങ്ങളുടെ അച്ചടക്കലംഘനങ്ങൾ മൂലമാണ് പൊലീസിന് അധിക സമയം ജോലി ചെയ്യേണ്ടി വരുന്നത്. അങ്ങനെ ചെയ്യുമ്പോൾ ചിലരോട് കർശനമായ നിലപാട് സ്വീകരിക്കേണ്ടി വരും. ചില ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ പൊലീസിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. ആത്മാർത്ഥമായി ജോലി ചെയ്യുന്നവരാണ് പൊലീസുകാർ. പലപ്പോഴും അവർക്കാവശ്യമായ മാസ്‌കോ, കൈയുറകളോ ലഭിക്കാത്ത സാഹചര്യമുണ്ട്. അവർ ഭക്ഷണം കഴിച്ചോ എന്ന് പോലും ശ്രദ്ധിക്കാൻ കഴിയാത്തവരാണ് അവർക്കെതിരെ വിമർശനങ്ങൾ ഉന്നയിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.