ETV Bharat / state

അരൂര്‍ മണ്ഡലം യു.ഡി.എഫ് പിടിച്ചെടുക്കുമെന്ന് എം.ലിജു - advocate m liju on aroor by election

മണ്ഡലത്തിലെ എംഎൽഎയെക്കുറിച്ച് ജനങ്ങൾക്കുണ്ടായിരുന്ന അഭിപ്രായമാണ് അരൂരിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ, യുഡിഎഫിന് ഭൂരിപക്ഷം നേടിക്കൊടുത്തത്

അഡ്വ. എം. ലിജു
author img

By

Published : Sep 23, 2019, 2:15 PM IST

Updated : Sep 23, 2019, 2:21 PM IST

ആലപ്പുഴ: ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അരൂർ മണ്ഡലം മികച്ച ഭൂരിപക്ഷത്തിൽ എൽഡിഎഫിൽ നിന്നും യുഡിഎഫ് പിടിച്ചെടുക്കുമെന്ന് ആലപ്പുഴ ഡിസിസി പ്രസിഡന്‍റ് അഡ്വ. എം. ലിജു. കേരളത്തിലെ ജനങ്ങൾക്ക് എൽഡിഎഫ് സർക്കാരിനെതിരെയുള്ള വികാരം അരൂരിൽ പ്രതിഫലിക്കുമെന്ന് ലിജു പറഞ്ഞു.

അരൂര്‍ ഉപതെരഞ്ഞെടുപ്പിനെക്കുറിച്ച് അഡ്വ. എം. ലിജു
സംസ്ഥാന സർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള വിധിയെഴുത്തായിരിക്കും അഞ്ച് മണ്ഡലങ്ങളിലെയും ഉപതെരഞ്ഞെടുപ്പ് ഫലം. മണ്ഡലത്തിലെ എംഎൽഎയെക്കുറിച്ച് ജനങ്ങൾക്കുണ്ടായിരുന്ന അഭിപ്രായമാണ് അരൂരിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ, യുഡിഎഫിന് ഭൂരിപക്ഷം നേടിക്കൊടുത്തത്. അരൂരിൽ കെപിസിസി തെരഞ്ഞെടുപ്പ് ചുമതല നൽകിയിട്ടുള്ള മുൻ കേന്ദ്രമന്ത്രി കെ. വി. തോമസിന്‍റെയും പി. ടി. തോമസ് എംഎൽഎയുടെയും നേതൃത്വത്തിൽ ശക്തമായ പ്രചാരണ പ്രവർത്തനങ്ങളാണ് മുന്നണി നടത്തുന്നതെന്നും എം.ലിജു പറഞ്ഞു.

Intro:

Body:അരൂർ യുഡിഎഫ് പിടിച്ചെടുക്കും; സ്ഥാനാർത്ഥിയെ തീരുമാനിക്കേണ്ടത് ഹൈക്കമാൻഡ് : അഡ്വ. എം. ലിജു

ആലപ്പുഴ : ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അരൂർ മണ്ഡലം എൽഡിഎഫ് നിന്നും യുഡിഎഫ് പിടിച്ചെടുക്കുമെന്നും മികച്ച ഭൂരിപക്ഷത്തോടെ യുഡിഎഫ് സ്ഥാനാർത്ഥി വിജയിക്കുമെന്നും എന്നും ആലപ്പുഴ ഡിസിസി പ്രസിഡൻറ് അഡ്വ എം ലിജു. 'ഇടിവി ഭാരത്'ന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ജനങ്ങൾ ആകമാനം നിലവിലെ സർക്കാരിനെതിരായ വികാരമാണുള്ളത്. ഇത് അരൂർ ഉപതെരഞ്ഞെടുപ്പ് ഫലത്തിലും പ്രതിഫലിക്കും. സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഉള്ള വിധിയെഴുത്തായിരിക്കും അഞ്ച് മണ്ഡലങ്ങളിലെയും ഉപതെരഞ്ഞെടുപ്പ് ഫലം. തിരഞ്ഞെടുപ്പിൽ യുഡിഎഫ് രാഷ്ട്രീയമാണ് നേരിടുന്നത്. അതുകൊണ്ടുതന്നെ സംസ്ഥാനത്തിന്റെ നിലവിലെ അവസ്ഥ മനസ്സിലാക്കുന്ന കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾ യുഡിഎഫിനൊപ്പം ഉറച്ചുനിൽക്കുമെന്ന പ്രതീക്ഷ ഞങ്ങൾക്കുണ്ടെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അരൂർ എംഎൽഎ ആയിരുന്ന ആളെ സംബന്ധിച്ച് ജനങ്ങൾക്കുണ്ടായിരുന്ന അഭിപ്രായമാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ അരൂർ നിയമസഭാ മണ്ഡലത്തിൽ യുഡിഎഫിന് ഭൂരിപക്ഷം നേടിതന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉപതെരഞ്ഞെടുപ്പ് ബന്ധപ്പെട്ട ഒരുക്കങ്ങൾ യുഡിഎഫ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു. കെപിസിസി അരൂരിൽ തിരഞ്ഞെടുപ്പ് ചുമതല നൽകിയിട്ടുള്ള മുൻ കേന്ദ്രമന്ത്രി കെ വി തോമസിന്റെയും പി ടി തോമസ് എംഎൽഎയുടെയും നേതൃത്വത്തിൽ ശക്തമായ പ്രചരണ പ്രവർത്തനങ്ങളാണ് മുന്നണി നടത്തിവരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥിയെ നിശ്ചയിക്കേണ്ടത് ഹൈക്കമാന്റാണ്. ഉചിതമായ സമയത്ത് തന്നെ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാവുമെന്നും സ്ഥാനാർഥി ആരു തന്നെ ആയാലും മികച്ച ഒരു ഭൂരിപക്ഷത്തിൽ എൽഡിഎഫിൽ നിന്ന് സീറ്റ് പിടിച്ചെടുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Conclusion:ബൈറ്റ് - അഡ്വ. എം. ലിജു (ഡിസിസി പ്രസിഡന്റ്, ആലപ്പുഴ)
Last Updated : Sep 23, 2019, 2:21 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.