ആലപ്പുഴ : മുഖ്യമന്ത്രി പിണറായി വിജയൻ്റെ രാജിയും സ്വർണ്ണക്കടത്ത് കേസുകളിൽ ഉൾപ്പെടെ സിബിഐ അന്വേഷണവും ആവശ്യപ്പെട്ട് യുഡിഎഫ് നടത്തുന്ന സ്‌പീക്ക് അപ്പ് കേരള സമരപരമ്പരകളുടെ നാലാം ഘട്ടത്തിന്‍റെ ഭാഗമായി ആലപ്പുഴയില്‍ സത്യഗ്രഹം സംഘടിപ്പിച്ചു. അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുല്ലയ്ക്കൽ ഡിസിസി ഓഫീസിൽ നടത്തിയ സമരം ഡിസിസി പ്രസിഡന്‍റ് അഡ്വ.എം.ലിജു ഉദ്ഘാടനം ചെയ്‌തു. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ അഡ്വ. എ.എ റസാഖ് അധ്യക്ഷത വഹിച്ചു.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആലപ്പുഴയിൽ യുഡിഎഫ് സത്യഗ്രഹം
മുഖ്യമന്ത്രിയുടെ രാജി അനിവാര്യമായ സാഹചര്യമാണ് വന്നിട്ടുള്ളത്. നിയമപരമായും ധാർമ്മികമായും മുഖ്യമന്ത്രി രാജിവെച്ചേ മതിയാകു എന്ന നിലയിലാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്. അതിന് തെളിവാണ് ദൃശ്യമാധ്യമ ചർച്ചകളിൽ പോലും സിപിഎമ്മുകാർ പങ്കെടുക്കാത്തതെന്നും ലിജു ആരോപിച്ചു.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആലപ്പുഴയിൽ യുഡിഎഫ് സത്യാഗ്രഹം