ETV Bharat / state

അരൂരില്‍ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നതായി ആരോപണം - arror

സിപിഎം അരൂരിൽ വർഗീയത പറഞ്ഞു വോട്ട് പിടിക്കുന്നുവെന്നും യു.ഡി.എഫ്

അരൂരിൽ തെരഞ്ഞെടുപ്പ് ചട്ടലംഘനം വ്യാപകമെന്ന ആരോപണവുമായി യുഡിഎഫ് നേതൃത്വം
author img

By

Published : Oct 3, 2019, 7:39 PM IST

Updated : Oct 3, 2019, 8:08 PM IST

ആലപ്പുഴ: നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ അരൂരില്‍ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നതായി ആരോപണം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത് എല്‍.ഡി.എഫ് വോട്ടഭ്യര്‍ഥിക്കുന്നതായി പി.ടി. തോമസ് എംഎല്‍എയും ആലപ്പുഴ ഡി.സി.സി പ്രസിഡന്‍റ് എം ലിജുവും പറയുന്നു.

അരൂരില്‍ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നതായി ആരോപണം

സിപിഎം അരൂരിൽ വർഗീയത പറഞ്ഞു വോട്ട് പിടിക്കുകയാണ്. രാത്രിയിലെ റോഡ് നിർമ്മാണം അന്വേഷിക്കാനെത്തിയ ഷാനിമോൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തുവെന്നും യു.ഡി.എഫ് നേതൃത്വം ആരോപിക്കുന്നു.

Intro:

Body:അരൂരിൽ തിരഞ്ഞെടുപ്പ് ചട്ടലംഘനം വ്യാപകമെന്ന ആരോപണവുമായി യുഡിഎഫ് നേതൃത്വം

ആലപ്പുഴ : ആസന്നമായ അരുൺ ഉപതെരഞ്ഞെടുപ്പിൽ ബോട്ട് ലക്ഷ്യമാക്കി സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് എൽഡിഎഫ് വ്യാപകമായി തിരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുകയാണെന്ന ആരോപണവുമായി യുഡിഎഫ് നേതൃത്വം രംഗത്ത്. അരൂരിൽ ഉപതെരഞ്ഞെടുപ്പിന്റെ കോൺഗ്രസ് സംഘടനാ ചുമതല വഹിക്കുന്ന പിടി തോമസ് എംഎൽഎ, ഡിസിസി പ്രസിഡന്റ് അഡ്വ. എം. ലിജു എന്നിവരാണ് ഇതുസംബന്ധിച്ച ആരോപണമുന്നയിച്ചത്.

റോഡുകളുടെ ടാറിങ്, മത്സ്യത്തൊഴിലാളികൾക്ക് ആനുകൂല്യം, ലൈഫ് മിഷനിൽ വീട് വാഗ്ദാനം, പ്രളയ ദുരിതാശ്വാസ പ്രഖ്യാപനം തുടങ്ങിയ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. ഇതിനായി സിപിഎം അനുകൂല സർവീസ് സംഘടനയിലെ ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. മന്ത്രിമാർ അവരുടെ വകുപ്പിലെ ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ച് നിർദ്ദേശം നൽകിയതായും യുഡിഎഫ് നേതാക്കൾ ആരോപിച്ചു.

സിപിഎം അരൂരിൽ വർഗീയത പറഞ്ഞു വോട്ട് പിടിക്കുകയാണ്. രാത്രിയിലെ റോഡ് നിർമ്മാണം അന്വേഷിക്കാനെത്തിയ ഷാനിമോൾക്കെതിരെ ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്തു. പ്രസ്തുത കേസിൽ ജാമ്യമെടുക്കാൻ യുഡിഎഫ് ഉദ്ദേശിക്കുന്നില്ല. ജയിലിൽ കിടന്നാൽ ആരെങ്കിലും ഷാനിമോൾ മത്സരിക്കുമെന്നും യുഡിഎഫ് നേതൃത്വം വ്യക്തമാക്കി. ഷാനിമോൾക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് മണ്ഡലത്തിൽ യുഡിഎഫ് പ്രതിഷേധപ്രകടനങ്ങൾ നടത്തും. അരൂർ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് എൽഡിഎഫ് ശ്രമിക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും യുഡിഎഫ് നേതാക്കൾ വ്യക്തമാക്കി.

Conclusion:
Last Updated : Oct 3, 2019, 8:08 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.