ETV Bharat / state

അതിഥി തൊഴിലാളികൾക്ക് നാട്ടിൽ പോകാൻ ട്രെയിൻ സൗകര്യമൊരുക്കും: മന്ത്രി ജി സുധാകരൻ - യോഗം ചർച്ച ചെയ്തു

അതിഥി തൊഴിലാളികൾക്കായി നാലാം തീയതി ബിഹാറിലേക്കും ആറാം തീയതി ഒഡീഷയിലേക്കുമാണ് ഓരോ ട്രെയിനുകൾ പുറപ്പെടുക. ജില്ലയിൽ 19000ത്തോളം അതിഥി തൊഴിലാളികൾ ഉണ്ടെന്നാണ് നിലവിലെ കണക്ക്.

ആലപ്പുഴ  അതിഥി തൊഴിലാളികൾ  നാല് ആറ് തീയതികളിൽ  ആലപ്പുഴ ജില്ല  യോഗം ചർച്ച ചെയ്തു  പൊലീസ് മേധാവി
അതിഥി തൊഴിലാളികൾക്ക് നാട്ടിൽ പോകാൻ ട്രെയിൻ സൗകര്യം : മന്ത്രി ജി സുധാകരൻ
author img

By

Published : May 3, 2020, 11:02 AM IST

ആലപ്പുഴ: ജില്ലയിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്ന അതിഥി തൊഴിലാളികൾക്കായി ഈ മാസം നാല് ആറ് തീയതികളിൽ ട്രെയിൻ സൗകര്യം ഒരുക്കുമെന്ന് ആലപ്പുഴ ജില്ലയുടെ ചുമതലയുള്ള മന്ത്രി ജി സുധാകരൻ പറഞ്ഞു. കലക്‌ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിഥി തൊഴിലാളികൾക്ക് നാട്ടിൽ പോകാൻ ട്രെയിൻ സൗകര്യം: മന്ത്രി ജി സുധാകരൻ

അതിഥി തൊഴിലാളികൾക്കായി നാലാം തീയതി ബിഹാറിലേക്കും ആറാം തീയതി ഒഡീഷയിലേക്കുമാണ് ഓരോ ട്രെയിനുകൾ പുറപ്പെടുക. ജില്ലയിൽ 19000ത്തോളം അതിഥി തൊഴിലാളികൾ ഉണ്ടെന്നാണ് നിലവിലെ കണക്ക്. വിദേശത്തുനിന്ന് മടങ്ങുന്നവരും അന്യസംസ്ഥാനത്തുള്ള മലയാളികളും ജില്ലയിൽ തിരിച്ചെത്തുമ്പോൾ ഏർപ്പെടുത്തേണ്ട സൗകര്യങ്ങൾ സംബന്ധിച്ചും യോഗം ചർച്ച ചെയ്തു.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരെ കേരളം അതിഥികളായാണ് കാണുന്നത്. അവർക്ക് ആ രീതിയിലുള്ള പരിഗണന നൽകി, ആവശ്യമായ ഭക്ഷണങ്ങളും മറ്റ് സൗകര്യങ്ങളും ഒരുക്കിയാണ് നാട്ടിലേക്ക് അയക്കുന്നതെന്നും മന്ത്രി പറഞ്ഞു. മറ്റേതെങ്കിലും സംസ്ഥാനം ഇത്തരത്തിൽ മലയാളികളെ പരിഗണിക്കുമോയെന്നും മന്ത്രി ചോദിച്ചു.

ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ട്രെയിനുകൾ പുറപ്പെടുക. റെയിൽവേ, ആരോഗ്യ വകുപ്പ്, പൊലീസ്, സാമൂഹ്യ സുരക്ഷാ വകുപ്പ് തുടങ്ങിയ വിവിധ വകുപ്പുകളുടെ ഏകോപന പ്രവർത്തനങ്ങൾ ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ ഇതിനായി നടന്നുവരുന്നുവെന്നും അദ്ദേഹം അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജി വേണുഗോപാൽ, ജില്ലാ കലക്‌ടർ എം അഞ്ജന, ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.