ആലപ്പുഴ: മാവേലിക്കരയിലെ നൂറനാട് പണയിൽ പ്രഭാത സവാരിക്ക് ഇറങ്ങിയവരെ ടിപ്പർ ലോറിയിടിച്ചു. മൂന്ന് പേര്‍ മരിച്ചു. രാജു മാത്യു (66), വിക്രമൻ നായർ (65), രാമചന്ദ്രൻ നായർ (72) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടോറസ് ലോറിയാണ് ഇവരെ ഇടിച്ചതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
സുഹൃത്തുക്കളായ നാല് പേരും പ്രഭാത സവാരിക്കിറങ്ങിയതായിരുന്നു. അമിതവേഗതയിൽ എത്തിയ ലോറി ഇടിച്ച ശേഷം നിർത്താതെ പോകുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഇടിയുടെ ആഘാതത്തിൽ രണ്ടുപേർ തത്ക്ഷണവും രാമചന്ദ്രൻ നായർ ആശുപത്രിയിലുമാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ ആറ് മണിക്കായിരുന്നു അപകടം.
സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ലോറി ഡ്രൈവറെ നൂറനാട് പോലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത ശേഷം ലോറി ഡ്രൈവർ മദ്യപിച്ചിട്ടുണ്ടായിരുന്നോ എന്നറിയാൻ വൈദ്യപരിശോധന നടത്തിയിട്ടുണ്ട്. സംഭവത്തിൽ ലോറി ഡ്രൈവർക്കെതിരെ നൂറനാട് പൊലീസ് കേസെടുത്തിട്ടുണ്ട്.
ALSO READ: നമ്പർ 18 ഹോട്ടൽ പോക്‌സോ കേസ്; മൂന്നാം പ്രതി അഞ്ജലി റിമാദേവിനെ നാളെ വീണ്ടും ചോദ്യം ചെയ്യും