ആലപ്പുഴ: മതേതരത്വത്തിലും ജനാധിപത്യത്തിലും വിശ്വസിക്കുന്നവർക്ക് എന്നും യുഡിഎഫിനൊപ്പം നിൽക്കാനേ കഴിയൂ എന്ന് പാണക്കാട് സയിദ് മുനവറലി ശിഹാബ് തങ്ങൾ. അമ്പലപ്പുഴയുടേത് ഒരു മതേതര-മതനിരപേക്ഷതയുടെ മുഖമാണെന്നും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് കൂട്ടിചേർത്തു. അങ്ങനെയുള്ള ഒരിടത്ത് മതേതരത്വം ഉയർത്തി പിടിക്കുന്ന ഒരാളാണ് വിജയിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആലപ്പുഴയിലെ ഏത് മതേതര പരിപാടി സംഘടിപ്പിച്ചാലും അതിന്‍റെ മുൻപന്തിയിലുണ്ടാവുക യുഡിഎഫ് സ്ഥാനാർഥിയായ ലിജു ആണെന്നും പൗരത്വഭേദഗതി നിയമത്തിനെതിരെ ഒരുപക്ഷേ കേരളത്തിൽ ഏറ്റവും കൂടുതൽ പ്രസംഗിച്ച നേതാവ് ലിജു ആയിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലിജുവിനെ പോലുള്ള നേതാവിനെയാണ് ഇന്ന് രാജ്യത്തിന് ആവശ്യം. അതുകൊണ്ട് തന്നെ അമ്പലപ്പുഴയിൽ ലിജുവിന്‍റെ വിജയം അനിവാര്യമാണെന്നും തങ്ങൾ പറഞ്ഞു. അഡ്വ. എം ലിജുവിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം അമ്പലപ്പുഴയിൽ എത്തിയതായിരുന്നു തങ്ങൾ.