ETV Bharat / state

ശബരിമല വിഷയത്തിൽ കോടതി വിധിയാണ് സർക്കാർ നയമെന്ന് തോമസ് ഐസക് - ധനമന്ത്രി തോമസ് ഐസക്

തെരഞ്ഞെടുപ്പ് വരുമ്പോൾ ജനങ്ങളോട് ഒന്നും പറയാനില്ലാത്തത് കൊണ്ടാണ് കോൺഗ്രസ് വീണ്ടും ശബരിമല ഉയർത്തുന്നതെന്നും തോമസ് ഐസക് പറഞ്ഞു

Thomas isaac on Sabarimala issue  തോമസ് ഐസക്  ധനമന്ത്രി തോമസ് ഐസക്  Finance minister Thomas isaac
ശബരിമല വിഷയത്തിൽ കോടതി വിധിയാണ് സർക്കാർ നയമെന്ന് തോമസ് ഐസക്
author img

By

Published : Feb 6, 2021, 7:56 PM IST

Updated : Feb 6, 2021, 8:04 PM IST

ആലപ്പുഴ: ശബരിമല വിഷയത്തിൽ കോടതി വിധിയാണ് സർക്കാർ നയമെന്ന് ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്. ഇത് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. വിഷയത്തിലെ സർക്കാർ ഇടപെടലുകൾ കോടതി വിധി വന്ന ശേഷം ജനങ്ങളുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും ഐസക്ക് വ്യക്തമാക്കി.

ശബരിമല വിഷയത്തിൽ കോടതി വിധിയാണ് സർക്കാർ നയമെന്ന് തോമസ് ഐസക്

തെരഞ്ഞെടുപ്പ് വരുമ്പോൾ ജനങ്ങളോട് ഒന്നും പറയാനില്ലാത്തത് കൊണ്ടാണ് കോൺഗ്രസ് വീണ്ടും ശബരിമല ഉയർത്തുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പയറ്റി പരാജയപ്പെട്ട അടവാണിത്. അത് ജനങ്ങൾ തള്ളി കളഞ്ഞതുമാണ്. ഈ തെരഞ്ഞെടുപ്പിൽ അങ്ങനെയെങ്കിലും കുറച്ച് വോട്ടുകൾ പിടിക്കാനാണ് കോൺഗ്രസ് നീക്കം. ഇതും ജനങ്ങൾ തള്ളി കളയുമെന്നും തോമസ് ഐസക്ക് ആലപ്പുഴയിൽ പറഞ്ഞു.

Last Updated : Feb 6, 2021, 8:04 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.