ETV Bharat / state

മുസ്‌ലിം പള്ളിയങ്കണത്തിൽ കതിർമണ്ഡപമൊരുങ്ങി; അഞ്ജുവിനും ശരത്തിനും മാംഗല്യം - alapuzha

മതത്തിന്‍റെയും വിശ്വാസത്തിന്‍റെയും അതിരുകൾക്കപ്പുറമാണ് അഞ്ജുവും ശരത്തും ജീവിതത്തിൽ താലി ചരടിനാൽ ചേർത്തുവെക്കപ്പെട്ടത്

മുസ്‌ലിം പള്ളിയങ്കണം  ഹൈന്ദവ വധുവരന്മാർ വിവാഹിതരായി  ആലപ്പുഴ  കായംകുളം ചേരാവള്ളി മുസ്‌ലിം ജമാഅത്ത് പള്ളിക്കമ്മിറ്റി  ജമാഅത്ത് കമ്മിറ്റി  alappuzha  muslim mosque  The Hindu bride and groom got married in the mosque  alapuzha  kayamkulam
മുസ്‌ലിം പള്ളിയങ്കണത്തിൽ കതിർമണ്ഡപമൊരുക്കി ഹൈന്ദവ വധുവരന്മാർ വിവാഹിതരായി
author img

By

Published : Jan 19, 2020, 7:38 PM IST

Updated : Jan 19, 2020, 11:02 PM IST

ആലപ്പുഴ: മതത്തിന് അതീതമാണ് മാനവസ്നേഹമെന്ന സന്ദേശവുമായി മുസ്‌ലിം പള്ളിയങ്കണത്തിൽ കതിർമണ്ഡപമൊരുക്കി ഹൈന്ദവ വധൂവരന്മാർ വിവാഹിതരായി. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു വിവാഹം നടക്കുന്നത്. കായംകുളം ചേരാവള്ളി മുസ്‌ലിം ജമാഅത്ത് പള്ളിക്കമ്മിറ്റിയാണ് മംഗള കർമത്തിന് മാനവസ്നേഹത്തിന്‍റെ പന്തൽ ഒരുക്കിയത്. മതത്തിന്‍റെയും വിശ്വാസത്തിന്‍റെയും അതിരുകൾക്ക് അപ്പുറമാണ് 'അമൃതാഞ്ജലി'യിലെ അഞ്ജുവും തെക്കേടത്ത് തറയിൽ ശരത് ശശിയും ജീവിതത്തിൽ താലി ചരടിനാൽ ചേർത്തുവെക്കപ്പെട്ടത്. ചേരാവള്ളി മുസ്‌ലിം ജമാഅത്ത് പള്ളി അങ്കണത്തിൽ പൂർണമായും ഹൈന്ദവ ആചാര പ്രകാരമായിരുന്നു ചടങ്ങുകൾ നടന്നത്.

മുസ്‌ലിം പള്ളിയങ്കണത്തിൽ കതിർമണ്ഡപമൊരുങ്ങി; അഞ്ജുവിനും ശരത്തിനും മാംഗല്യം

പിതാവ് മരിച്ചതോടെ പ്രതിസന്ധിയിലായ വധുവിന്‍റെ കുടുംബം വിവാഹത്തിന് ജമാഅത്ത് കമ്മിറ്റിയുടെ സഹായം തേടുകയായിരുന്നു. പള്ളിക്കൽ സ്വദേശി നസീർ വിവാഹ ചടങ്ങിനുള്ള ചെലവ് വഹിക്കാമെന്ന് പറഞ്ഞതോടെ ആഘോഷങ്ങൾ ആരംഭിക്കുകയായിരുന്നു. വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവർക്ക് മധുരപലഹാരങ്ങളും ശീതളപാനീയങ്ങളും നൽകാൻ പ്രദേശവാസികളും ഒപ്പമെത്തി. വാഹ ചടങ്ങുകൾക്ക് ചുക്കാൻപിടിക്കാനും ഒരുക്കങ്ങൾക്കുമായി മഹല്ല് ഭാരവാഹികളും സജീവമായിരുന്നു. പള്ളി സെക്രട്ടറി നുജുമുദ്ദീൻ ആലുമൂട്ടിലിന്‍റെ വസതിയിൽ നിന്ന് താലപ്പൊലികളുടെ അകമ്പടിയോടെ പ്രദേശവാസികൾ ചേർന്നാണ് വധുവരന്മാരെ വിവാഹവേദിയിലേക്ക് ആനയിച്ചത്. പ്രാർഥനകൾക്കും അനുബന്ധ പൂജാകർമ്മങ്ങൾക്കും ശേഷം പള്ളിമിനാരങ്ങളെയും അഗ്നിയെയും അഷ്ടമംഗല്യങ്ങളും സാക്ഷിയാക്കി ശരത് അഞ്ജുവിന്‍റെ കഴുത്തിൽ വരണമാല്യം ചാർത്തി.

ജാതി-മത വേർതിരിവുകൾക്കപ്പുറം മനുഷ്യസ്നേഹവുമാണ് ഇവിടെ കണ്ടതെന്നും ഒരു രാജ്യം മുഴുവൻ തന്നോടൊപ്പം ഉള്ളതായി തോന്നുന്നുവെന്നും വധുവിന്‍റെ അമ്മ ബിന്ദു പ്രതികരിച്ചു. ക്ഷണിക്കപ്പെട്ടവരും അല്ലാത്തവരുമായി ആയിരത്തിലേറെ പേർ വധൂവരന്മാരെ ആശിർവദിക്കാൻ എത്തിച്ചേർന്നു. ജമാഅത്ത് കമ്മിറ്റി വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. അഞ്ജുവിന്‍റെയും ശരത്തിന്‍റെയും വിവാഹം ഒരു ജനതയുടെ ആഘോഷമാക്കി മാറ്റി മാനവസ്നേഹത്തിന്‍റെ മാതൃക കാണിക്കുകയാണ് കായംകുളം ചേരാവള്ളിയിലെ ജനത.

Intro:Body:പള്ളിയിൽ കതിർമണ്ഡപം, അഗ്നിയും പള്ളിയും സാക്ഷിയായി, ഹൈന്ദവ വധു - വരന്മാർക്ക് മാംഗല്യം

ആലപ്പുഴ : മതത്തിനതീതമാണ് മാനവസ്നേഹമെന്ന സന്ദേശമാണ് കായംകുളം ചേരാവള്ളിയിലെ ജനങ്ങൾ നൽകുന്നത്. ഒരുപക്ഷെ രാജ്യത്ത് തന്നെ ഇതാദ്യമായിരിക്കും മുസ്‌ലിം പള്ളിയങ്കണത്തിൽ കതിർമണ്ഡപമൊരുക്കി ഹൈന്ദവ വധു - വരന്മാരുടെ വിവാഹ ചടങ്ങുകൾ നടക്കുന്നത്. കായംകുളം ചേരാവള്ളി മുസ്‌ലിം ജമാഅത്ത് പള്ളിക്കമ്മിറ്റിയാണ് അപൂർവതയാർന്ന മംഗള കർമ്മത്തിനു മാനവസ്നേഹത്തിന്റെ പന്തൽ ഒരിക്കിയത്.

(പള്ളി മകുടം, അറബി എഴുതുകൾ, ഗണപതി വിഗ്രഹം, പൂജ ചടങ്ങ് ഇവ കാണിക്കാം)

മതത്തിന്റെയും വിശ്വസത്തിന്റെയും ആതിരുകൾക്ക് അപ്പുറം സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും നൂലിഴകളാലാണ് 'അമൃതാഞ്ജലി'യിൽ അഞ്ജുവും കാപ്പിൽ കിഴക്ക് തോട്ടേ തെക്കേടത്തു തറയിൽ ശരത് ശശിയും ജീവിതത്തിൽ താലി ചരടിനാൽ ചേർത്തുവെക്കപ്പെട്ടത്. ചേരാവള്ളി മുസ്‌ലിം ജമാഅത്ത് പള്ളി അങ്കണത്തിൽ, പൂർണ്ണമായി ഹൈന്ദവ ആചാര പ്രകാരമായിരുന്നു ചടങ്ങുകൾ നടന്നത്. പിതാവ് മരിച്ചതോടെ, പ്രതിസന്ധിയിലായ വധുവിന്റെ കുടുംബം വിവാഹത്തിന് ജമാഅത്ത് കമ്മിറ്റിയുടെ സഹായം തേടുകയായിരുന്നു. പള്ളിക്കൽ സ്വദേശി നസീർ വിവാഹ ചടങ്ങിനുള്ള ചെലവ് വഹിക്കാമെന്നു ഏറ്റതോടെ, ഒരുക്കങ്ങൾ തുടങ്ങി.

(അവസാനം അയച്ച വിഷ്വലിൽ നസീറിനെ ഷാൾ അണിയിക്കുന്ന വിഷ്വൽസ് ഉണ്ട്, അവ ഉപയോഗിക്കാം, ഒപ്പം അദ്ദേഹത്തിന് അഭിവാദ്യം അർപ്പിച്ച് പ്രദേശവാസികൾ വെച്ച് ഫ്ലെക്സിന്റെ വിഷ്വൽസും ഉപയോഗിക്കാം)

വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവർക്ക് മധുരപലഹാരങ്ങളും ശീതളപാനീയങ്ങളും നൽകാൻ പ്രദേശവാസികൾ ആവേശപൂർവ്വം ഓടിനടക്കുന്നുണ്ടായിരുന്നു. വിവാഹ ചടങ്ങുകൾക്ക് ചുക്കാൻപിടിക്കാനും ഒരുക്കങ്ങൾക്കുമായി മഹൽ ഭാരവാഹികളും സജീവമായി തന്നെയുണ്ടായിരുന്നു. വിവാഹവേദിയിലെ അനുബന്ധ ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്മഹൽ പ്രദേശത്തെ നാട്ടുകാരായിരുന്നു. പള്ളി സെക്രട്ടറി നുജുമുദ്ദീൻ ആലുമൂട്ടിലിന്റെ വസതിയിൽ നിന്ന് താലപ്പൊലികളുടെ അകമ്പടിയോടെ പ്രദേശവാസികൾ ചേർന്നാണ് വധുവരന്മാരെ വിവാഹവേദിയിലേക്ക് ആനയിച്ചത്. ശേഷം പ്രാർത്ഥനകൾക്കും അനുബന്ധ പൂജാകർമ്മങ്ങൾക്കും ശേഷം പള്ളിമിനാരങ്ങളെയും അഗ്നിയും അഷ്ടമംഗല്യങ്ങളും സാക്ഷിയാക്കി ശരത് അഞ്ജുവിന്റെ കഴുത്തിൽ വരണമാല്യം ചാർത്തി.

ജാതി-മത വേർതിരിവുകൾക്കപ്പുറം മനുഷ്യസ്നേഹവുമാണ് ഇവിടെ കണ്ടതെന്നും ഒരു രാജ്യം മുഴുവൻ തന്നോടൊപ്പം ഉള്ളതായി തോന്നുന്നുവെന്ന് വധുവിന്റെ അമ്മ ബിന്ദു പ്രതികരിച്ചു. (അമ്മയുടെ ബൈറ്റ്)

ക്ഷണിക്കപ്പെട്ടവരും അല്ലാത്തവരുമായി ആയിരത്തിലേറെ പേർ വധു വരന്മാരെ ആശിർവാദിക്കാൻ എത്തിയിരുന്നു. എല്ലാവർക്കുമായി ജമാഅത്ത് കമ്മിറ്റി വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. അഞ്ജുവിന്റേയും ശരത്തിന്റെയും വിവാഹം ഒരു ജനതയുടെ ആഘോഷമാക്കി മാറ്റി മാനവസ്നേഹത്തിന്റെ മാതൃക കാണിക്കുകയാണ് കായംകുളം ചേരാവള്ളിയിലെ ജനത.

(പി2സി അയച്ചിട്ടുണ്ട്, തിരക്കിനിടെ എടുത്തതാണ്, ഉപയോഗിക്കാൻ കഴിയുന്നതാണ് എങ്കിൽ അത് കൂടി ഉൾപ്പെടുത്തുമല്ലോ)Conclusion:
Last Updated : Jan 19, 2020, 11:02 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.