ETV Bharat / state

കൊറോണ വൈറസ് ; ആലപ്പുഴ മെഡിക്കൽ കോളജിൽ വിപുലമായ സജ്ജീകരണങ്ങൾ - ആരോഗ്യവകുപ്പ്

ഡോക്‌ടർമാർ ഉൾപ്പെടെയുള്ള ആശുപത്രി ജീവനക്കാർ ഇനി പ്രത്യേക എൻ95 മാസ്‌കും കൈയുറകളും ധരിച്ചാവും സേവനമനുഷ്‌ഠിക്കുകയെന്നും ആരോഗ്യവകുപ്പ്

Alappuzha Medical College  ആലപ്പുഴ മെഡിക്കൽ കോളജ്  കൊറോണ വൈറസ് ബാധ  ആരോഗ്യവകുപ്പ്
ആലപ്പുഴ
author img

By

Published : Feb 2, 2020, 2:27 PM IST

Updated : Feb 2, 2020, 3:03 PM IST

ആലപ്പുഴ : കൊറോണ വൈറസ് ബാധ സംശയത്തില്‍ ആലപ്പുഴ മെഡിക്കൽ കോളജിൽ വിപുലമായ സജ്ജീകരണങ്ങളാണ് ആരോഗ്യവകുപ്പ് ഒരുക്കിയിട്ടുള്ളതെന്ന് മന്ത്രി കെ.കെ ശൈലജ. രണ്ടു മെഡിക്കൽ ഓഫീസർമാരുടെ നേതൃത്വത്തിൽ നാല് സ്റ്റാഫ് നഴ്‌സുമാരും നാല് നഴ്‌സിങ് അസിസ്റ്റന്‍റുമാരുമാണുള്ളത്. ഇവർക്ക് പുറമേ ക്ലീനിങ് സ്റ്റാഫും പിജി വിദ്യാർഥികളും വാർഡിൽ സേവനമനുഷ്‌ഠിക്കും. ഐസൊലേഷൻ വാർഡിൽ ജോലി ചെയ്യുന്നവർക്കായി വ്യക്തി സുരക്ഷാ കിറ്റുകൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.

ആലപ്പുഴ മെഡിക്കൽ കോളജിൽ വിപുലമായ സജ്ജീകരണങ്ങൾ

നിരീക്ഷണത്തിലുള്ള രണ്ടുപേരിൽ ഒരാൾക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ ഡോക്‌ടർമാർ ഉൾപ്പെടെയുള്ള ആശുപത്രി ജീവനക്കാർ ഇനി പ്രത്യേക എൻ95 മാസ്‌കും കൈയുറകളും ധരിച്ചാവും സേവനമനുഷ്‌ഠിക്കുകയെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ഐസൊലേഷൻ വാർഡിൽ ഡോക്‌ടർമാർക്കും ജീവനക്കാർക്കും വിദ്യാർഥികൾക്കും നാല് മണിക്കൂർ വീതമാണ് ഡ്യൂട്ടി നിശ്ചയിച്ചിരിക്കുന്നത്. സ്ഥിതിഗതികൾ വിലയിരുത്താൻ ആരോഗ്യമന്ത്രി ആലപ്പുഴയിൽ നേരിട്ടെത്തും.

Intro:

Body:കൊറോണ : ആലപ്പുഴയിൽ ആകാൻ സാധ്യതയെന്ന് ആരോഗ്യ മന്ത്രി, ഐസൊലേഷൻ വാർഡിൽ കൂടുതൽ സജ്ജീകരണങ്ങൾ

ആലപ്പുഴ : കൊറോണ വൈറസ് ബാധ ഉള്ളതായി സംശയിക്കുന്ന ആലപ്പുഴ മെഡിക്കൽ കോളേജിൽ വിപുലമായ സജ്ജീകരണങ്ങളാണ് ആരോഗ്യവകുപ്പ് ഒരുക്കിയിട്ടുള്ളത്. നിരീക്ഷണത്തിലുള്ള ഒരാൾക്കാണ് വൈറസ് ബാധ ഉള്ളതായി ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ ഇന്ന് അറിയിച്ചിട്ടുള്ളത്. നിരീക്ഷണത്തിലുള്ളവരുടെ ശരീരശ്രവങ്ങളുടെ പരിശോധനാഫലങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണ് മന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.

വൈറസ് ബാധയെ നേരിടാൻ വിപുലമായ സജ്ജീകരണങ്ങളാണ് ആരോഗ്യവകുപ്പ് ഒരുക്കിയിട്ടുള്ളത്. രണ്ടു മെഡിക്കൽ ഓഫീസർമാരുടെ നേതൃത്വത്തിൽ 4 സ്റ്റാഫ് നഴ്സുന്മാരും 4 നഴ്സിംഗ് അസിസ്റ്റന്റുന്മാരുമാണ് ഉള്ളത്. ഇവർക്ക് പുറമേ ക്ലീനിങ് സ്റ്റാഫും പിജി വിദ്യാർത്ഥികളും വാർഡിൽ സേവനമനുഷ്ഠിക്കും. ഐസൊലേഷൻ വാർഡിൽ ജോലി ചെയ്യുന്നവർക്കായി വ്യക്തി സുരക്ഷാ കിറ്റുകൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. നിരീക്ഷണത്തിലുള്ള രണ്ടുപേരിൽ ഒരാൾക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആശുപത്രി ജീവനക്കാർ ഇനി പ്രത്യേക എൻ95 മാസ്‌ക്കും കൈയുറകളും ധരിച്ചാവും സേവനമനുഷ്ഠിക്കുക. നിരീക്ഷണത്തിലുള്ളവരുമായി നേരിട്ട് സ്പർശം ഉണ്ടാകാതിരിക്കാനും അന്തരീക്ഷത്തിലൂടെ വൈറസ് പകരാതിരിക്കാനുമാണിത്. ഐസൊലേഷൻ വാർഡിൽ ഡോക്ടർമാർക്കും ജീവനക്കാർക്കും വിദ്യാർഥികൾക്കും നാല് മണിക്കൂർ വീതമാണ് ഡ്യൂട്ടി നിശ്ചയിച്ചിരിക്കുന്നത്. സ്ഥിതിഗതികൾ വിലയിരുത്താൻ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ ആലപ്പുഴയിൽ നേരിട്ടെത്തും.

Conclusion:
Last Updated : Feb 2, 2020, 3:03 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.