ETV Bharat / state

താഴത്തങ്ങാടി കൊലക്കേസ് പ്രതിയെ ആലപ്പുഴയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി - കോട്ടയം

കൊലപാതകത്തിനുശേഷം മോഷ്ടിച്ച കാറിലാണ് പ്രതി സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടത്. 28 പവൻ സ്വർണം കൊച്ചിയിൽ നിന്ന് കണ്ടെത്തിയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

THAZHETHANGADI_MURDER_CASE  VIDENCE_COLLECTION  ACCUSED  താഴത്തങ്ങാടി കൊലക്കേസ്  കോട്ടയം  മുഹമ്മദ് ബിലാൽ
താഴത്തങ്ങാടി കൊലക്കേസ് പ്രതിയെ ആലപ്പുഴയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി
author img

By

Published : Jun 4, 2020, 5:34 PM IST

ആലപ്പുഴ: കോട്ടയം താഴത്തങ്ങാടി കൊലക്കേസ് പ്രതി മുഹമ്മദ് ബിലാൽ മോഷ്ടിച്ച കാർ ആലപ്പുഴയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിനുശേഷം മോഷ്ടിച്ച കാറിലാണ് പ്രതി സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടത്.

താഴത്തങ്ങാടി കൊലക്കേസ് പ്രതിയെ ആലപ്പുഴയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി

28 പവൻ സ്വർണം കൊച്ചിയിൽ നിന്ന് കണ്ടെത്തിയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. എറണാകുളത്തു നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ആദ്യം ഭർത്താവിനെയാണ് ആക്രമിച്ചത്. വീട്ടമ്മയുടെ മരണം ഉറപ്പിക്കാൻ വേണ്ടി നിരവധി തവണ അടിച്ചു.

തെളിവു നശിപ്പിക്കാനായി ഗ്യാസ് സിലണ്ടർ തുറന്നുവിട്ടു. വീടുപൂട്ടി മോഷണ മുതലുമായി പ്രതി കാറിൽ രക്ഷപ്പെടാനായിരിരുന്നു ശ്രമം. പ്രതിക്ക് ഏറെ സുപരിചിതമായ സ്ഥലം എന്ന നിലയിലാവാം കാർ ഉപേക്ഷിക്കാൻ ആലപ്പുഴ നഗരം തന്നെ തിരഞ്ഞെടുത്തത്തെന്നാണ് നിഗമനം. അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചതായി കോട്ടയം എസ്.പി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.