ETV Bharat / state

തണ്ണീർമുക്കം ബണ്ടിന്‍റെ 31 ഷട്ടറുകൾ ഏപ്രിൽ 27ന് തുറക്കും - എ അലക്‌സാണ്ടർ

കനകാശ്ശേരി ബണ്ടിന്‍റെ ഭാഗത്തെ ജലത്തിന്‍റെ അളവ് പരിശോധിച്ച് ആലപ്പുഴ ഭാഗത്തെ മറ്റ് ഷട്ടറുകൾ കൂടി തുറക്കും.

തണ്ണീർമുക്കം ബണ്ട്  THANNERMUKKOM BUNDS  ആലപ്പുഴ  എ അലക്‌സാണ്ടർ  ആലപ്പുഴ ജില്ല കലക്ടർ
തണ്ണീർമുക്കം ബണ്ടിന്‍റെ 31 ഷട്ടറുകൾ ഏപ്രിൽ 27ന് തുറക്കും
author img

By

Published : Apr 25, 2021, 7:24 PM IST

ആലപ്പുഴ: തണ്ണീർമുക്കം ബണ്ടിന്‍റെ 31 ഷട്ടറുകൾ ഏപ്രിൽ 27ന് തുറക്കാൻ തീരുമാനിച്ചു. കോട്ടയം ഭാഗത്തേക്കുള്ള ഷട്ടറുകൾ മെയ് 10ന് ശേഷം തുറക്കും. ആലപ്പുഴ ജില്ല കലക്ടർ എ അലക്‌സാണ്ടറുടെ അധ്യക്ഷതയിൽ ഓൺലൈനായി കൂടിയ ഉപദേശക സമിതി യോഗത്തിലാണ് തീരുമാനം.

കനകാശ്ശേരി ബണ്ടിന്‍റെ ഭാഗത്തെ ജലത്തിന്‍റെ അളവ് പരിശോധിച്ച് ആലപ്പുഴ ഭാഗത്തെ മറ്റ് ഷട്ടറുകൾ കൂടി തുറക്കാനും യോഗത്തിൽ തീരുമാനിച്ചു. ജലത്തിലെ ലവണാംശം പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതിന് പ്രിൻസിപ്പൽ കൃഷി ഓഫീസറെയും കൃഷിയെ ബാധിക്കും വിധം ലവണാംശം ഉയർന്നാൽ ബണ്ടിന്‍റെ ഷട്ടറുകൾ റഗുലേറ്റ് ചെയ്യുന്നതിന് കലക്ടറെയും ചുമതലപ്പെടുത്തി. ആലപ്പുഴ എഡിഎം അലക്‌സ് ജോസഫ്, കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.