ആലപ്പുഴ : കോട്ടയം ,ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന വേമ്പനാട്ട് കായലിലെ തണ്ണീർമുക്കം ബണ്ടിന്‍റെ ഷട്ടറുകൾ തുറന്നു തുടങ്ങി. മാർച്ച് 15ന് തുറക്കേണ്ട ഷട്ടറുകൾ ഒന്നര മാസം പിന്നിട്ടശേഷമാണ് തുറക്കുന്നത്. കുട്ടനാട്ടിലെ നെൽപാടങ്ങളിൽ ഉപ്പ് വെള്ളം കയറാതിരിക്കാനാണ് ഡിസംബർ 15 മുതൽ മാർച്ച് 15 വരെ ഷട്ടറുകൾ അടച്ചിട്ടത്. ലോക്ക് ഡൗണിൽ വൈകിയ കുട്ടനാട്ടിലെ നെൽ കൃഷിയുടെ വിളവെടുപ്പ് ഏകദേശം പൂർത്തിയായ ശേഷമാണ് ഷട്ടറുകൾ തുക്കുന്നത്.
ആദ്യ ഘട്ടത്തില്‍ തണ്ണീർമുക്കം ഭാഗത്തെ 31 ഷട്ടറുകളാണ് തുറന്നത്. മത്സൃത്തൊഴിലാളികളുടെ നിരന്തരമായ ആവശ്യത്തെത്തുടർന്നാണ് നടപടി. മെയ് ഒന്നിന് ഷട്ടർ തുറക്കുമെന്ന് മന്ത്രി ജി.സുധാകരൻ അറിയിച്ചിരുന്നു. ബണ്ടുകൾ തുറക്കുന്നതോടെ മത്സ്യ ലഭ്യത വർധിക്കും എന്ന പ്രതീക്ഷയിലാണ് മത്സൃത്തൊഴിലാളികൾ.