ETV Bharat / state

തെരുവ് നായ കുറുകെ ചാടി, ഓട്ടോ മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക് - Auto accident

കായംകുളത്ത് രണ്ടാംകുറ്റിയിലാണ് ഓട്ടോ അപകടം. തെരവ് നായ്‌ക്കളെ ഓടിച്ചശേഷമാണ് ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

street dog menace  തെരുവ് നായ കുറുകെ ചാടിയത്  ഓട്ടോ അപകടം  കേരളത്തിലെ തെരുവ് നായ ശല്യം  Auto accident  accident due to street dogs
തെരുവ് നായ കുറുകെ ചാടിയത് കാരണം ഓട്ടോ മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്
author img

By

Published : Sep 12, 2022, 10:27 PM IST

ആലപ്പുഴ: കായംകുളം രണ്ടാംകുറ്റിയിൽ തെരുവ് നായ കുറുകെ ചാടിയത് കാരണം ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. കറ്റാനം തഴവ ജംഗ്ഷനിൽ ഓട്ടോ ഡ്രൈവര്‍ ഭരണിക്കാവ് നാലാം വാർഡിൽ മുളന്തിരിക്കൽ രാജപ്പനാണ് പരിക്കേറ്റത്. ഇന്ന്(12.09.2022) വൈകിട്ട് 4.30ഓടെ രണ്ടാംകുറ്റി സിഗ്നലിന് സമീപമാണ് സംഭവം.

കറ്റാനത്ത് നിന്നും കായംകുളത്തേക്ക് യാത്രക്കാരുമായി വരികയായിരുന്ന രാജപ്പന്‍റെ ഓട്ടോയ്ക്ക് കുറുകെ തെരുവുനായ ചാടുകയും നിയന്ത്രണം വിട്ട് ഓട്ടോമറിയുകയുമായിരുന്നു. യാത്രക്കാർക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നാട്ടുകാർ ചേർത്തത് തെരുവ് നായ്ക്കളെ ഇവിടെ നിന്നും ഓടിച്ചശേഷം രാജപ്പനെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജപ്പന്‍റെ കൈയ്ക്കും കാലിനും തലക്കും പരിക്കേറ്റിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.