ETV Bharat / state

വിദ്യാർഥി മാർച്ചിനിടയിലെ സംഘർഷം; പൊലീസ് നേരിട്ട് ഹാജരാകണം

കെഎസ്‌യു മാർച്ചിനിടയിൽ വിദ്യാർഥികളെ മർദ്ദിച്ചു എന്ന് ആരോപണം നേരിടുന്ന ആലപ്പുഴ നോർത്ത് എസ്ഐയും രണ്ട് പൊലീസുകാരും നേരിട്ട് ഹാജരാകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ

ആലപ്പുഴ  alappuzha  കെഎസ്‌യു  മാർച്ച്  KSU  march  protest  students  മനുഷ്യാവകാശ കമ്മീഷൻ  state human rights commission
വിദ്യാർഥി മാർച്ചിനിടയിൽ സംഘർഷം; പൊലീസ് നേരിട്ട് ഹാജരാകണം
author img

By

Published : Sep 25, 2020, 4:11 AM IST

ആലപ്പുഴ: കെഎസ്‌യു മാർച്ചിനിടയിൽ വിദ്യാർഥികളെ ക്രൂരമായി മർദ്ദിച്ചു എന്ന് ആരോപണം നേരിടുന്ന ആലപ്പുഴ നോർത്ത് എസ്ഐയും രണ്ട് പൊലീസുകാരും നേരിട്ട് ഹാജരാകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ഒക്ടോബർ ഏഴിന് രാവിലെ 11.30ന് തിരുവനന്തപുരം കമ്മിഷൻ ആസ്ഥാനത്ത് നടക്കുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരായി വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡിഷ്യൽ അംഗം പി.മോഹനദാസ് ഉത്തരവിട്ടു.

മർദ്ദനത്തെക്കുറിച്ച് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി നേരിട്ട് അന്വേഷണം നടത്തി മൂന്നാഴ്ചക്കകം വിശദീകരണം സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. പരാതി ശരിയാണെങ്കിൽ 2011 ലെ കേരള പൊലീസ് നിയമത്തിന്‍റെ നഗ്നമായ ലംഘനമാണ് നടന്നതെന്നും കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. കെ.പി.സി. സി ജനറൽ സെക്രട്ടറി അഡ്വ. ജോൺസൻ എബ്രഹാം സമർപ്പിച്ച പരാതിയിലാണ് നടപടി.

സെപ്റ്റംബർ 18ന് ആലപ്പുഴ കലക്ടറേറ്റിലേക്ക് നടന്ന മാർച്ചിനെ പൊലീസ് നേരിട്ട രീതിയാണ് പരാതിക്ക് അടിസ്ഥാനം. പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർഥി കളെ പൊലീസ് ലാത്തിയും ഫൈബർ സ്റ്റിക്കും ഉപയോഗിച്ച് മനുഷ്യത്വരഹിതമായി നേരിട്ടെന്ന് പരാതിയിൽ പറയുന്നു. ബൂട്ടിട്ട് ചവിട്ടയത് കാരണം നിരവധി പേർക്ക് തലയ്ക്ക് ഉൾപ്പെടെ ഗുരുതരമായ പരിക്കുണ്ട്. മർദ്ദനത്തിന്‍റെ ചിത്രങ്ങൾ കമ്മിഷൻ പരിശോധിച്ചു. എസ് ഐ ടോൾസൻ ജോസഫ്, സിപ ഒ മാരായ എഡ്മണ്ട്, ശരവണൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു മർദ്ദനമെന്ന് പരാതിയിൽ പറയുന്നു. മർദ്ദനത്തിന് നേതൃത്വം നൽകിയ മൂന്ന് ഉദ്യോഗസ്ഥരെയാണ് കമ്മിഷൻ വിളിച്ചുവരുത്തുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.