ആലപ്പുഴ: വെള്ളാപ്പള്ളിയെ സംരക്ഷിക്കുന്ന നിലപാടുമായി സർക്കാർ മുൻപോട്ട് പോയാൽ വരുന്ന തെരഞ്ഞെടുപ്പിൽ മാറി ചിന്തിക്കേണ്ടി വരുമെന്ന് ശ്രീനാരായണ സഹോദര ധർമ്മവേദി. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ വെള്ളാപ്പള്ളിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ അന്വേഷണം നടത്തുമെന്ന നിലപാടായിരുന്നു സർക്കാർ സ്വീകരിച്ചിരുന്നത്. അതുകൊണ്ട് തന്നെ സംഘടന എൽഡിഎഫിന് പിന്തുണ നൽകിയാണ് നിലകൊണ്ടത്. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം സർക്കാർ നിലപാട് മാറ്റി. ഇത് ശ്രീനാരായണീയർക്ക് അംഗീകരിക്കാൻ കഴിയുന്നതല്ലെന്ന് ശ്രീനാരയണ സഹോദര ധർമ്മവേദി ജനറൽ സെക്രട്ടറി വിനോദ് വ്യക്തമാക്കി.
എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ മഹേശന്‍റെ മരണത്തിൽ വിവാദമുയരുമ്പോഴാണ് ശ്രീനാരായണ സഹോദര ധർമ്മവേദി ഭാരവാഹികൾ ആലപ്പുഴയിൽ വാർത്ത സമ്മേളനത്തിൽ പ്രതികരിച്ചത്.