ആലപ്പുഴ: ആലപ്പുഴ തൃക്കുന്നപ്പുഴയില്‍ എസ്എന്‍ഡിപി ശാഖാ സെക്രട്ടറിയെ ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എസ്എന്‍ഡിപി പാനൂര്‍ ശാഖാ സെക്രട്ടറി സുരേഷ് കുമാറി(48)നെയാണ് ഓഫീസിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് സുരേഷ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. പാന്നൂർ 1168ആം നമ്പർ ശാഖയുടെ സെക്രട്ടറിയും ചേലക്കാട് കവുങ്കൽ ക്ഷേത്ര സമതി സെക്രട്ടറിയുമായ നടുവിലപ്പറമ്പിൽ സുരേഷ് കുമാർ പരേതരായ അപ്പുകുട്ടൻ, പദ്‌മാവതി എന്നിവരുടെ മകനാണ്. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ പറഞ്ഞുള്ള ആത്മഹത്യാക്കുറിപ്പ് സംഭവ സ്ഥലത്ത് നിന്ന് പൊലീസ് കണ്ടെടുത്തു. കൊവിഡ് പരിശോധനയ്ക്ക് ശേഷം മൃതദേഹം സംസ്‌കരിക്കും.
എസ്എന്‍ഡിപി ശാഖാ സെക്രട്ടറിയെ ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
എസ്എന്‍ഡിപി പാനൂര്‍ ശാഖാ സെക്രട്ടറി സുരേഷ് കുമാറി(48)നെയാണ് ഓഫീസിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്