ETV Bharat / state

ഒരു 'കുടുക്ക' നിറയെ സ്നേഹവുമായി ശാരദാമ്മ

മുഹമ്മ പഞ്ചായത്ത് 11-ാം വാര്‍ഡ് സ്വദേശിയായ വഴീക്കല്‍പറമ്പില്‍ ശാരദാമ്മയാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്‍റെ സമ്പാദ്യം നല്‍കിയത്.

SHANTHAMMA_CONTRIBUTION_TO_CMDRF  CMDRF  SHANTHAMMA  ഒരു 'കുടുക്ക' നിറയെ സ്നേഹവുമായി ശാരദാമ്മ  ആലപ്പുഴ  പഞ്ചായത്ത്
ഒരു 'കുടുക്ക' നിറയെ സ്നേഹവുമായി ശാരദാമ്മ
author img

By

Published : Apr 27, 2021, 10:55 PM IST

ആലപ്പുഴ: പ്രളയവും കൊവിഡുമൊക്കെ കേരളത്തെ പിടിച്ചുലയ്ക്കുമ്പോള്‍ ഒരു കുടുക്ക നിറയെ സ്‌നേഹ സമ്പാദ്യം നല്‍കി ശാരദാമ്മ. മുഹമ്മ പഞ്ചായത്ത് 11-ാം വാര്‍ഡ് സ്വദേശിയായ വഴീക്കല്‍പറമ്പില്‍ ശാരദാമ്മയാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്‍റെ സമ്പാദ്യം നല്‍കിയത്. കഴിഞ്ഞ വിഷുവിന് മക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ലഭിച്ച വിഷുക്കൈനീട്ടം ഉള്‍പ്പെടെ കുടുക്കയില്‍ പലപ്പോഴായി സ്വരുക്കൂട്ടി വെച്ച തുകയാണ് ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത്.

പഞ്ചായത്തിന്‍റെ അഗതി പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള ശാരദാമ്മ പെണ്മക്കളെ കെട്ടിച്ചയച്ചതിനുശേഷം ഒറ്റയ്ക്കാണ് താമസം. കൊവിഡിനെ കുറിച്ചും അതുണ്ടാക്കുന്ന പ്രതിസന്ധിയുമൊക്കെ പത്രങ്ങളിലൂടെ വായിച്ചറിഞ്ഞ ശാരദാമ്മയുടെ ദീര്‍ഘനാളായുള്ള ആഗ്രഹമായിരുന്നു ഒരു ചെറിയ തുകയെങ്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയെന്നത്.

കൂടുതൽ വായനയ്ക്ക്:കൊവിഡ് വാർഡിൽ കല്യാണം; പിപിഇ കിറ്റണിഞ്ഞ് വധു

അങ്ങനെയാണ് കുടുക്കയുമായി വാര്‍ഡ് അംഗത്തെ സമീപിച്ചത്. വാര്‍ഡ് അംഗം പഞ്ചായത്ത് പ്രസിഡന്‍റ് സ്വപ്ന ഷാബുവിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പഞ്ചായത്തില്‍ നേരിട്ടെത്തി കുടുക്കയിലെ സമ്പാദ്യം പഞ്ചായത്ത് അധികൃതരെ ഏല്‍പ്പിച്ചു. കുടുക്കയില്‍ എത്ര രൂപ ഉണ്ടെന്ന് ശരദാമ്മക്ക് അറിയില്ലായിരുന്നു. കുടുക്കയില്‍ ഉണ്ടായിരുന്ന 1863 രൂപ പഞ്ചായത്ത് അധികൃതര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് സ്വപ്ന ഷാബു പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.