ETV Bharat / state

വനിത ഡോക്‌ടര്‍ക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമം : യുവാവ് അറസ്‌റ്റില്‍

വനിത ഡോക്‌ടറെ അപമാനിക്കാന്‍ ശ്രമിച്ച പ്രതി പൊലീസിനെയും ഭീഷണിപ്പെടുത്തിയിരുന്നു

വനിത ഡോക്‌ടര്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്താൻ ശ്രമം  ആലപ്പുഴ ആപ്പൂർ സ്വദേശി അമ്പാടി കണ്ണന്‍  sexual assault on female doctor
വനിത ഡോക്‌ടര്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്താൻ ശ്രമം: യുവാവ് അറസ്‌റ്റില്‍
author img

By

Published : Jun 19, 2022, 10:06 PM IST

ആലപ്പുഴ : സ്വകാര്യ ആശുപത്രിയിലെ വനിത ഡോക്‌ടര്‍ക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച യുവാവ് പിടിയിൽ. ആലപ്പുഴ ആപ്പൂർ സ്വദേശി അമ്പാടി കണ്ണനെയാണ് മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്‌തത്. കാവുങ്കലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സംഭവം.

ഇന്ന് (19-06-2022) പുലർച്ചെ കാലിന് സുഖമില്ലെന്ന് പറഞ്ഞ് ചികിത്സ തേടിയാണ് ഇയാൾ ആശുപത്രിയിൽ എത്തിയത്. വനിത ഡോക്‌ടർ പരിശോധിക്കാനെത്തിയപ്പോഴാണ് മോശം പെരുമാറ്റമുണ്ടായത്. ആശുപത്രി ജീവനക്കാരെ മർദിക്കാനും ഇയാൾ ശ്രമിച്ചു. പിന്നീട് പൊലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വനിത ഡോക്‌ടര്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്താൻ ശ്രമം: യുവാവ് അറസ്‌റ്റില്‍

ഇയാൾക്കെതിരെ മുൻപും സമാനമായ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ആശുപത്രിയിൽ നിന്ന് ബഹളമുണ്ടാക്കിയ ഇയാളുടെ ദൃശ്യങ്ങൾ പകർത്തിയ പൊലീസുകാരെയും പ്രതി ഭീഷണിപ്പെടുത്തി. പ്രതി ലഹരിക്ക് അടിമയാണോയെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.

വനിത ഡോക്‌ടറോട് അപമര്യാദയായി പെരുമാറിയതിനും ആശുപത്രിയിൽ ബഹളമുണ്ടാക്കിയതിനുമാണ് കേസെടുത്തിരിക്കുന്നത്. സ്റ്റേഷനില്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത് ഉൾപ്പടെയുള്ള കാര്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതിയെ നാളെ രാവിലെ ആലപ്പുഴ കോടതിയിൽ ഹാജരാക്കും.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.