ആലപ്പുഴ: ആലപ്പുഴയില്‍ കടൽ കയറ്റത്തെ തുടര്‍ന്ന് തകർച്ച ഭീഷണി നേരിടുന്ന വീടുകൾ സംരക്ഷിക്കാൻ നടപടികള്‍ ആരംഭിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 15-ാം വാർഡിൽ വണ്ടാനം കടൽത്തീരത്ത് തകർച്ച ഭീഷണിയിലായ വീടുകളുടെ സംരക്ഷണത്തിനാണ് എച്ച്. സലാം എംഎൽഎ താത്‌കാലിക നടപടി സ്വീകരിച്ചത്. ടെട്രാപോഡുകൾ നിരത്തിയാണ് തീരം സംരക്ഷിക്കാൻ നടപടി ആരംഭിച്ചത്.
കാലവർഷക്കെടുതിയെ തുടർന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ ഭാഗത്ത് കടൽ കയറി വീട് തകർന്നിരുന്നു. ഇതോടെയാണ് എംഎൽഎ തീരവും വീടും സംരക്ഷിക്കാൻ ജലസേചന വകുപ്പ് അധികൃതർക്ക് നിർദേശം നൽകിയത്. പുലിമുട്ടിന്‍റെ നിർമാണത്തിന് ആവശ്യമായ ടെട്രാപോഡുകളാണ് ഇപ്പോൾ തീരസംരക്ഷണത്തിനായി നിരത്തി തുടങ്ങിയത്.
ഈ ഭാഗത്തെ പുലിമുട്ടിന്‍റെ നിർമാണത്തിന് 43 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു.
Also Read ജലനിരപ്പ് ഉയർന്നു: കുട്ടനാട്ടിൽ കെഎസ്ആർടിസി സർവീസ് നിർത്തി