ETV Bharat / state

സന്ദീപ് വചസ്‌പതിക്കെതിരെ എസ്‌ഡിപിഐ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി - തെരഞ്ഞെടുപ്പ് കമ്മിഷൻ

ആലപ്പുഴ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി സന്ദീപ് വചസ്‌പതി വോട്ടഭ്യർഥിക്കുന്നതിൻ്റെ ഭാഗമായാണ് വർഗീയ പരാമർശം നടത്തിയത്. ഇത് പരസ്യമായി കേൾപ്പിക്കാൻ കഴിയാത്തതാണെന്ന് ഇടിവി ഭാരത് റിപ്പോർട്ട് ചെയ്തിരുന്നു.

SDPA against NDA candidate sandheep vachaspathi  സന്ദീപ് വചസ്‌പതി  തെരഞ്ഞെടുപ്പ് കമ്മിഷൻ  ആലപ്പുഴ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി
സന്ദീപ് വചസ്‌പതിക്കെതിരെ എസ്‌ഡിപിഐ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി
author img

By

Published : Mar 22, 2021, 9:25 PM IST

Updated : Mar 23, 2021, 1:31 PM IST

ആലപ്പുഴ: ബിജെപി സ്ഥാനാർഥിയുടെ വർഗീയ പരാമർശത്തിൽ എസ്‌ഡിപിഐ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. ആലപ്പുഴ നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർഥി സന്ദീപ് വചസ്‌പതിക്കെതിരെ എസ്‌ഡിപിഐ ജില്ലാ പ്രസിഡൻ്റും അമ്പലപ്പുഴ മണ്ഡലം സ്ഥാനാർഥിയുമായ എംഎം താഹിറാണ് പരാതി നൽകിയത്. സംസ്ഥാന-ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർമാർക്കും ആലപ്പുഴ മണ്ഡലം വരണാധികാരി, ജില്ലാ പൊലീസ് മേധാവി, മണ്ണഞ്ചേരി സ്റ്റേഷൻ ഹൗസ് ഓഫിസർ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്. സന്ദീപ് വചസ്‌പതി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വ്യവസായ സ്ഥാപനത്തില്‍ വോട്ടർഭ്യർഥിക്കുമ്പോൾ വർഗീയ വിദ്വേഷം വളർത്തുന്ന പരാമർശം നടത്തുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് പരസ്യമായി കേൾപ്പിക്കാൻ കഴിയാത്തതാണെന്ന് ഇടിവി ഭാരത് റിപ്പോർട്ട് ചെയ്തിരുന്നു.

വർഗീയതയും, മതസ്‌പർധ വളർത്തുന്നതുമായ പ്രകോപനപരമായ തെരഞ്ഞെടുപ്പ് പ്രചാരണം നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതാന്നെന്നും സ്ഥാനാർഥിയെ അയോഗ്യനാക്കണമെന്നും എംഎം താഹിർ പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. സന്ദീപിനെതിരെ 153 A ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലും ആവശ്യപ്പെട്ടിട്ടുണ്ട്.

Last Updated : Mar 23, 2021, 1:31 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.