ETV Bharat / state

ആലപ്പുഴ വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു

author img

By

Published : Feb 24, 2021, 10:33 PM IST

Updated : Feb 25, 2021, 1:08 AM IST

stabbed to death in alappuzha  rss worker stabbed  alappuzha rss sdpi attack  ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു  എസ്‌ഡിപിഐ ആര്‍എസ്എസ് സംഘര്‍ഷം
ആലപ്പുഴ വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു

22:26 February 24

എസ്‌ഡിപിഐ പ്രവർത്തകരാണ് അക്രമണത്തിന് പിന്നിലെന്ന് ആര്‍എസ്എസ് ആരോപിച്ചു

ആലപ്പുഴ: ചേർത്തല വയലാറിൽ ആർഎസ്എസ്-എസ്‌ഡിപിഐ സംഘർഷത്തിൽ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടു. വയലാർ നാഗം കുളങ്ങരയിൽ ആശാരിപറമ്പ് സ്വദേശി നന്ദു എന്ന് വിളിപ്പേരുള്ള രാഹുൽ ആർ കൃഷ്‌ണയാണ് (22) കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ മറ്റൊരു ആർഎസ്എസ് പ്രവർത്തകനായ നന്ദു (22) വിന്‍റെ കൈയ്യറ്റ നിലയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ആകെ ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. 

കഴിഞ്ഞ ദിവസം ഉണ്ടായ വാക്കുതര്‍ക്കത്തിന്‍റെ തുടര്‍ച്ചയായാണ് ആക്രമണം നടന്നതെന്ന് പൊലീസ് പറഞ്ഞു. എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ബക്കറ്റ് പിരിവ് നടത്തിയിരുന്നു. ഇതിനെതിരെ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ രംഗത്ത് എത്തുകയും തുടര്‍ന്നുണ്ടായ തര്‍ക്കം അന്ന് തന്നെ പരിഹരിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍, ഇന്നലെ ഇരുവിഭാഗങ്ങളും നടത്തിയ പ്രകടനം അക്രമാസക്തമാകുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇവരെ കൂടാതെ മറ്റ് 4 പേർക്ക് കൂടി പരിക്കേറ്റതായാണ് ലഭ്യമായ വിവരം.

Last Updated : Feb 25, 2021, 1:08 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.