ETV Bharat / state

ബിജെപി നേതാവ് രഞ്ജിത്ത് വധം : രണ്ട് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു - രൺജിത് വധത്തിൽ രണ്ട് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

കസ്റ്റഡിയിൽ വിട്ടത് കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത അനൂപ്, ജസീബ് എന്നിവരെ

renjith murder case accused given to police custody  renjith murder case update  alappuzha twin murder case update  ബിജെപി നേതാവ് രൺജിത് വധം  രൺജിത് വധത്തിൽ രണ്ട് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു  ആലപ്പുഴ ഇരട്ടക്കൊലപാതകം
ബിജെപി നേതാവ് രഞ്ജിത്ത് വധം: രണ്ടു പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
author img

By

Published : Dec 31, 2021, 8:10 PM IST

ആലപ്പുഴ : ആലപ്പുഴയിൽ കൊല്ലപ്പെട്ട ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത അനൂപ്, ജസീബ് എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. 10 ദിവസത്തേക്കാണ് ഇരുവരുടെയും കസ്റ്റഡി.

ബിജെപി നേതാവ് രഞ്ജിത്ത് വധം: രണ്ടു പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

Also Read: അതീവ ജാഗ്രതയിൽ കേരളം ; 44 പേര്‍ക്ക് കൂടി ഒമിക്രോണ്‍

ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ഇവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിൽ നിന്ന് കൊലപാതകത്തെക്കുറിച്ചും ഗൂഢാലോചനയെയും തുടർന്ന് ലഭിച്ച സഹായങ്ങളെയും കുറിച്ച് കൂടുതൽ വ്യക്തമാകുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.

രഞ്ജിത്തിന്‍റെ കൊലപാതകത്തിൽ എസ്‌ഡിപിഐ സംസ്ഥാന - ജില്ല നേതൃത്വങ്ങൾക്കുള്ള പങ്കിനെക്കുറിച്ചും ഇരുവരിൽ നിന്നും തെളിവുകളും മൊഴികളും ലഭിക്കുമോ എന്നാണ് അന്വേഷണ സംഘം നോക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.