ETV Bharat / state

വാഗ്‌ദാനങ്ങൾ വാരിക്കോരി നൽകി രാഹുൽ ഗാന്ധി കേരളത്തിൽ

എല്ലാ ക്ഷേമ പെൻഷനുകളും പ്രതിമാസം 3,000 രൂപയായി ഉയർത്തുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു

author img

By

Published : Mar 23, 2021, 1:30 AM IST

Updated : Mar 23, 2021, 1:43 AM IST

rahul gandhi in kerala  kerala assembly election campaign  udf election campaign  രാഹുൽ ഗാന്ധി കേരളത്തിൽ  കേരള നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം  യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണം
വാഗ്‌ദാനങ്ങൾ വാരിക്കോരി നൽകി രാഹുൽ ഗാന്ധി കേരളത്തിൽ

ആലപ്പുഴ: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആലപ്പുഴയിൽ എത്തിയ രാഹുൽ ഗാന്ധി ശ്രോതാക്കളുടെ മനം കീഴടക്കാൻ വാഗ്‌ദാനങ്ങൾ വാരിക്കോരി നൽകുകയായിരുന്നു. യുഡിഎഫിന്‍റെ പ്രധാന വാഗ്‌ദാനങ്ങളിൽ ഒന്നായ പ്രതിമാസം 6,000 രൂപ എല്ലാവർക്കും ഉറപ്പാക്കുമെന്ന പ്രഖ്യാപനം നടത്തിയതോടെ സദസിൽ നിന്ന് ആർപ്പുവിളികളും മുദ്രാവാക്യങ്ങളും ഉയർന്നു. എല്ലാ ക്ഷേമ പെൻഷനുകളും പ്രതിമാസം 3,000 രൂപയായി ഉയർത്തുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇതിന് പുറമെ 40നും 60നും ഇടയിൽ പ്രായമുള്ള എല്ലാ വീട്ടമ്മമാർക്കും പ്രതിമാസം 2,000 രൂപ പെൻഷൻ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവയെല്ലാം സൗജന്യമായി നൽകുന്നതല്ലെന്നും മറിച്ച് നാട്ടിലെ സമ്പദ്ഘടനയെ ഉത്തേജിപ്പിക്കുവാനും പരിപോഷിപ്പിക്കുവാനും നടത്തുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവഴി ആളുകളെ ഉൽപ്പന്നങ്ങൾ വാങ്ങുവാനും അതുവഴി വിപണിയിലെ വ്യാപാരികളെ കൂടി ശക്തിപ്പെടുത്തുവാനും കഴിയുമെന്നും ഒപ്പം തൊഴിലില്ലായ്‌മ കുറയ്ക്കാൻ സഹായിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Last Updated : Mar 23, 2021, 1:43 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.