ആലപ്പുഴ: വാഹന പരിശോധനയ്ക്കിടെ യാത്രക്കാരന്റെ പല്ല് അടിച്ച് കൊഴിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി. ആലപ്പുഴ ജില്ലാ പൊലീസ് മേധവിക്കാണ് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സംഭവത്തെ കുറിച്ച് വിശദമായി പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കണമെന്നും ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ചേര്‍ത്തലയിലാണ് ശനിയാഴ്ച നടന്ന വാഹന പരിശോധനത്തിനിടെ പിഎസ്സി ജീവനക്കാരൻ രമേശിന്റെ പല്ല് അടിച്ച് കൊഴിച്ചതായി പരാതി ഉയര്‍ന്നിരിക്കുന്നത്. റോഡില്‍ വളവുകള്‍ ഉള്ള പ്രദേശത്ത് അപകടകരമായ രീതിയില്‍ വാഹന പരിശോധന നടത്തിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് പൊലീസ് മർദ്ദിച്ചത്.