ETV Bharat / state

വീട്ടില്‍ നിരീക്ഷണത്തിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

ആലപ്പുഴയിൽ 5,820 കൊവിഡ് രോഗികൾ ഹോം ഐസൊലേഷനില്‍ കഴിയുന്നുവെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍.

protocol for patients in home isolation  home isolation kerala  alappuzha covid  ഹോം ഐസൊലേഷൻ  ആലപ്പുഴ കൊവിഡ്  ഹോം ഐസൊലേഷനിൽ കഴിയുന്നവർക്കുള്ള പ്രോട്ടോക്കോൾ
ഹോം ഐസൊലേഷനിൽ കഴിയുന്നവർക്കുള്ള പ്രോട്ടോക്കോൾ പുറത്തിറക്കി
author img

By

Published : Apr 24, 2021, 9:56 PM IST

ആലപ്പുഴ: ആലപ്പുഴയിൽ ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍. ജില്ലയിൽ 5,820 കൊവിഡ് രോഗികൾ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നുവെന്ന് ഡിഎംഒ അറിയിച്ചു. വീട്ടിലുള്ളവരുമായി സമ്പര്‍ക്കമില്ലാതെ കഴിയാന്‍ സൗകര്യമുള്ള മുറിയും പ്രത്യേകം ശുചിമുറിയും ഉള്ളവര്‍ക്ക് സ്വയം നിരീക്ഷണത്തില്‍ കഴിയാമെന്നാണ് നിർദേശം. നിരീക്ഷണത്തിലുള്ളവര്‍ വീട്ടിലെ മറ്റ് അംഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തരുത്. രോഗി ഉപയോഗിക്കുന്ന വസ്‌തുക്കള്‍ മറ്റാരും കൈകാര്യം ചെയ്യരുത്.

എന്തെങ്കിലും സഹായം നല്‍കേണ്ട സാഹചര്യങ്ങളില്‍ രോഗിയും സഹായിയും ശരിയായി മാസ്‌ക് ധരിക്കുകയും അകലം പാലിക്കുകയും ചെയ്യുക. ദിവസവും മുറി വൃത്തിയാക്കണം. കൈകാര്യം ചെയ്യുന്ന വസ്‌തുക്കൾ സാനിറ്റൈസ് ചെയ്യണം. വസ്‌ത്രങ്ങള്‍ ശുചിമുറിയില്‍ തന്നെ സ്വയം കഴുകുക. ഭക്ഷണം കഴിക്കുന്ന പാത്രങ്ങള്‍ സ്വയം കഴുകി ഉപയോഗിക്കുക. സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ മുടക്കരുത്. വീട്ടിലെ അംഗങ്ങള്‍ കൊവിഡ് വാക്‌സിന്‍ എടുത്തവരാണെങ്കിലും രോഗിയുമായി സമ്പര്‍ക്കത്തിലാവാതെ ജാഗ്രത കാട്ടണം.

രോഗി കൃത്യസമയത്ത് ആഹാരം കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യണം. മുറിയില്‍ വായു സഞ്ചാരം ഉറപ്പാക്കണം. മരുന്നുകള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശമനുസരിച്ച് കൃത്യമായി കഴിക്കണം. രോഗിക്ക് ഫോണിലൂടെ ബന്ധുക്കളോടും സുഹൃത്തുക്കളോടും സംസാരിക്കാനാകും. പള്‍സ് ഓക്‌സി മീറ്റര്‍ ഉപയോഗിച്ച് ഹൃദയമിടിപ്പും രക്തത്തിലെ ഓക്‌സിജന്‍റെ അളവും പരിശോധിച്ച് റീഡിംഗുകള്‍ എഴുതി സൂക്ഷിച്ച് ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുകയും വേണം.

ഓക്‌സിജന്‍ സാച്ചുറേഷന്‍ റീഡിങ് 94 ശതമാനത്തില്‍ കുറവോ ഹൃദയമിടിപ്പ് ഒരു മിനിട്ടില്‍ 90ല്‍ കൂടുതലോ ആണെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. നെഞ്ചുവേദന, മയക്കം, മൂക്കില്‍ നിന്നുള്ള രക്തസ്രാവം, കഫത്തിലെ രക്തസാന്നിധ്യം, അതിയായ ക്ഷീണം, കിതപ്പ്, ശ്വാസതടസം എന്നിവയുണ്ടായാല്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിച്ച ശേഷം ആശുപത്രിയിലേക്ക് മാറാന്‍ തയ്യാറാകണം. സംശയങ്ങള്‍ക്ക് ദിശയുടെ 1056, 0471 2552050 നമ്പറുകളില്‍ ബന്ധപ്പെടാം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.