ആലപ്പുഴ: പോസ്റ്റർ വിവാദം സജീവ ചർച്ചയായിരിക്കെ സിപിഐ ആലപ്പുഴ ജില്ലാ നേതൃയോഗം ഇന്ന് നടക്കും. രാവിലെ എക്സിക്യൂട്ടീവും ഉച്ചക്ക് ശേഷം ജില്ലാ കൗൺസിലുമാണ് നടക്കുക. പോസ്റ്റർ വിവാദ കേസിൽ അറസ്റ്റിലായവരെ മണ്ഡലം മുൻ അസിസ്റ്റന്‍റ് സെക്രട്ടറി കെ എഫ് ലാല്‍ജി ജാമ്യത്തിലിറക്കിയതും വിവാദമായിട്ടുണ്ട്. കാനം രാജേന്ദ്രനെതിരെ പോസ്റ്റർ പതിച്ചത് അറസ്റ്റിലായവർ മാത്രം ഉൾപ്പെട്ട ഗൂഢാലോചനയല്ലെന്നും കൂടുതൽ പേർ സംഭവവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഒരു വിഭാഗം ആരോപിക്കുന്നു. വിഷയത്തെ കുറിച്ച് അന്വേഷിക്കാൻ പാർട്ടി അന്വേഷണ കമ്മിഷനെ പ്രഖ്യാപിച്ചേക്കും.
വിവാദങ്ങള്‍ക്കിടെ സിപിഐ ആലപ്പുഴ ജില്ലാ നേതൃയോഗം ഇന്ന് - cpi district leadership
രാവിലെ എക്സിക്യൂട്ടീവും ഉച്ചക്ക് ശേഷം ജില്ലാ കൗൺസിലും നടക്കും. പോസ്റ്റര്‍ വിവാദത്തെ കുറിച്ച് അന്വേഷിക്കാൻ പാർട്ടി അന്വേഷണ കമ്മിഷനെ പ്രഖ്യാപിച്ചേക്കും

ആലപ്പുഴ: പോസ്റ്റർ വിവാദം സജീവ ചർച്ചയായിരിക്കെ സിപിഐ ആലപ്പുഴ ജില്ലാ നേതൃയോഗം ഇന്ന് നടക്കും. രാവിലെ എക്സിക്യൂട്ടീവും ഉച്ചക്ക് ശേഷം ജില്ലാ കൗൺസിലുമാണ് നടക്കുക. പോസ്റ്റർ വിവാദ കേസിൽ അറസ്റ്റിലായവരെ മണ്ഡലം മുൻ അസിസ്റ്റന്‍റ് സെക്രട്ടറി കെ എഫ് ലാല്‍ജി ജാമ്യത്തിലിറക്കിയതും വിവാദമായിട്ടുണ്ട്. കാനം രാജേന്ദ്രനെതിരെ പോസ്റ്റർ പതിച്ചത് അറസ്റ്റിലായവർ മാത്രം ഉൾപ്പെട്ട ഗൂഢാലോചനയല്ലെന്നും കൂടുതൽ പേർ സംഭവവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഒരു വിഭാഗം ആരോപിക്കുന്നു. വിഷയത്തെ കുറിച്ച് അന്വേഷിക്കാൻ പാർട്ടി അന്വേഷണ കമ്മിഷനെ പ്രഖ്യാപിച്ചേക്കും.
പോസ്റ്റർ കേസിൽ അറസ്റ്റിലായവരെ മുൻ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ജാമ്യത്തിലിറക്കിയത് പുതിയ വിവാദങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. കാനം രാജേന്ദ്രൻ നെതിരെ പോസ്റ്റർ പതിച്ചത് അറസ്റ്റിലായവർ മാത്രം ഉൾപ്പെട്ട ഗൂഢാലോചനയല്ലെന്നും കൂടുതൽ പേർ സംഭവവുമായി ബന്ധപ്പെട്ട് ഉണ്ടെന്നും ഒരു വിഭാഗം ആരോപിക്കുന്നുണ്ട്. ഇസ്മായിൽ പക്ഷത്തെ സംശയത്തിനു മുന്നിൽ നിർത്തുക എന്ന ഉദ്ദേശവും ഇതിനു പിന്നിലുണ്ട്. സംഭവത്തിനു പിന്നിൽ മുൻ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കെ എഫ് ലാൽജിയുടെ പങ്ക് ഇതിനകം വ്യക്തമായി കഴിഞ്ഞു. അറസ്റ്റിലായ പ്രതികളെ ജാമ്യത്തിലിറക്കിയത് ലാൽജി ആയിരുന്നു. പോസ്റ്ററൊട്ടിക്കാൻ പ്രതികൾ എത്തിയ കാർ വാടകയ്ക്ക് എടുത്ത് നൽകിയതും ലാൽജി ആണെന്ന് തെളിഞ്ഞിട്ടുണ്ട്. പാർട്ടിവിരുദ്ധ പ്രവർത്തനം നടത്താൻ സഹായം നൽകിയത് ഗുരുതര അച്ചടക്ക ലംഘനമായി കണ്ടു നടപടിയെടുക്കണമെന്നാണ് ഒരു ഭാഗം ആവശ്യപ്പെടുന്നത്. ഈ ആവശ്യം ശക്തമാകുന്ന പക്ഷം ഈ വിഷയത്തെ കുറിച്ച് അന്വേഷിക്കാൻ പാർട്ടി അന്വേഷണ കമ്മീഷനെ പ്രഖ്യാപിച്ചേക്കും. രാവിലെ ചേരുന്ന ജില്ലാ എക്സിക്യൂട്ടീവും ഉച്ചയ്ക്ക് നടക്കുന്ന ജില്ലാ കൗൺസിലും ഈ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കും.Conclusion: