ETV Bharat / state

ചിഹ്നം പ്രശ്‌നമല്ല, ജനപിന്തുണ തന്നെയാണ് പ്രധാനമെന്ന് പി.ജെ. ജോസഫ് - പിജെ ജോസഫ്

കുട്ടനാട്ടില്‍ യുഡിഎഫിന് അനുകൂല സാഹചര്യമെന്ന് യുഡിഎഫ് സ്ഥാനാർഥി ജേക്കബ് എബ്രഹാം

kerala congress  pj joseph  kuttanad byelection  കുട്ടനാട് ഉപതെരഞ്ഞെടുപ്പ്  പിജെ ജോസഫ്  ജേക്കബ് എബ്രഹാം
ചിഹ്നം പ്രശ്‌നമല്ല, ജനപിന്തുണ തന്നെയാണ് പ്രധാനമെന്ന് പി.ജെ. ജോസഫ്
author img

By

Published : Sep 9, 2020, 1:02 AM IST

ആലപ്പുഴ: കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർഥി ജേക്കബ് എബ്രഹാം നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് കേരള കോൺഗ്രസ്(എം) വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ചിഹ്നം ഒരു പ്രശ്‌നമല്ലെന്നും ജനപിന്തുണയാണ് പ്രധാനമെന്നും ജോസഫ് വ്യക്തമാക്കി.

ചിഹ്നം പ്രശ്‌നമല്ല, ജനപിന്തുണ തന്നെയാണ് പ്രധാനമെന്ന് പി.ജെ. ജോസഫ്

യുഡിഎഫില്‍ നിന്ന് പുറത്തുപോയ സാഹചര്യത്തില്‍ യുഡിഎഫില്‍ നിന്ന് കൊണ്ട് നേടിയ രാജ്യസഭ അംഗത്വവും രണ്ട് എംഎല്‍എ സ്ഥാനവും രാജിവയ്‌ക്കാൻ ജോസ് കെ മാണി വിഭാഗം തയാറാകണമെന്നും പി.ജെ ജോസഫ് ആവശ്യപ്പെട്ടു. ഉപതെരഞ്ഞെടുപ്പില്‍ കുട്ടനാട് മണ്ഡലത്തില്‍ യുഡിഎഫിന് അനുകൂല സാഹചര്യമാണുള്ളത് എന്ന് യുഡിഎഫ് സ്ഥാനാർഥി ജേക്കബ് എബ്രഹാം പറഞ്ഞു. 2016ല്‍ ചെറിയ ഭൂരിപക്ഷത്തിനാണ് കുട്ടനാട്ടിൽ പരാജയപ്പെട്ടത്. കഴിഞ്ഞ 15 വർഷമായി ഒരു എംഎൽഎയുടെ സാന്നിധ്യം കുട്ടനാട്ടിൽ ഇല്ലായിരുന്നു എന്ന വികാരം വളരെ പ്രകടമാണെന്നും ജേക്കബ് എബ്രഹാം പറഞ്ഞു. എൽഡിഎഫ് സർക്കാർ വാഗ്‌ദാനം നൽകിയ എ.സി റോഡിന്‍റെ വികസനം, രണ്ടാം കുട്ടനാട് പാക്കേജ്, കുട്ടനാട് ശുദ്ധജല പദ്ധതി എന്നിവയുടെ പ്രാഥമിക ചർച്ചകൾ പോലും ഇതുവരെ നടന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാരിനെതിരെയുള്ള ജനരോഷം ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നും ജേക്കബ് എബ്രഹാം കുട്ടനാട്ടിൽ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.