ETV Bharat / state

കോൺഗ്രസ് തോൽവി ; ഉദ്‌ഘാടനവേദിയില്‍ രമേശ് ചെന്നിത്തലയെ ട്രോളി മുഖ്യമന്ത്രി - രമേശ് ചെന്നിത്തലയെ ട്രോളി മുഖ്യമന്ത്രി

വലിയഴീക്കൽ പാലം ഉദ്‌ഘാടന വേദിയിലാണ് മുഖ്യമന്ത്രി രമേശ് ചെന്നിത്തലയെ ട്രോളിയത്

assembly election result 2022  assembly elections 2022 congress  pinarayi vijayan trolls ramesh chennithala  തെരഞ്ഞെടുപ്പ് ഫലം 2022  രമേശ് ചെന്നിത്തലയെ ട്രോളി മുഖ്യമന്ത്രി  തെരഞ്ഞെടുപ്പ് 2022
തെരഞ്ഞെടുപ്പ് ഫലത്തിലെ കോൺഗ്രസ് തോൽവി; ചെന്നിത്തലയെ ട്രോളി മുഖ്യമന്ത്രി
author img

By

Published : Mar 10, 2022, 6:25 PM IST

ആലപ്പുഴ : മുൻ പ്രതിപക്ഷ നേതാവും ഹരിപ്പാട് എംഎൽഎയുമായ രമേശ് ചെന്നിത്തലയെ ട്രോളി മുഖ്യമന്ത്രി പിണറായി വിജയൻ. വലിയഴീക്കൽ പാലത്തിന്‍റെ ഉദ്‌ഘാടന ചടങ്ങിലാണ് ആയിരങ്ങളെ സാക്ഷിയാക്കി മുഖ്യമന്ത്രി ചെന്നിത്തലയെ പരിഹസിച്ചത്. നിയമസഭ സാമാജികൻ എന്ന നിലയിൽ തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ആഹ്ളാദത്തിന്‍റെ ദിവസമായി താൻ ഈ ദിവസം എടുത്തുപറയുമെന്നായിരുന്നു ചെന്നിത്തലയുടെ പ്രസംഗം. ഇതിലാണ് മുന്‍ പ്രതിപക്ഷ നേതാവിനെ മുഖ്യമന്ത്രി ട്രോളിയത്.

'പാലം ഉദ്ഘാടനം ചെയ്യുമ്പോൾ ജീവിതത്തിലെ വലിയ സന്തോഷം നൽകുന്ന ദിവസമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ തന്‍റെ കണക്കുകൂട്ടൽ പ്രകാരം അദ്ദേഹത്തിന് ചെറിയ രീതിയിൽ ദുർദിനമാണ് ഇന്ന്. എന്നാൽ ആ വിഷമഘട്ടത്തിലും അദ്ദേഹത്തിന് സന്തോഷം തോന്നി എന്നത് നമുക്കെല്ലാം സന്തോഷം നൽകുന്ന ഒന്നാണ്' - മുഖ്യമന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലത്തിലെ കോൺഗ്രസ് തോൽവി; ചെന്നിത്തലയെ ട്രോളി മുഖ്യമന്ത്രി

Also Read: ആം ആദ്‌മി പ്രഭാവത്തില്‍ തകര്‍ന്നടിഞ്ഞ് പഞ്ചാബിലെ മറ്റ് പാര്‍ട്ടികള്‍

ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസിന് നേരിടേണ്ടി വന്ന തെരഞ്ഞെടുപ്പ് പരാജയം മുന്‍നിര്‍ത്തിയായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. ഇരുവരുടെയും വാക്കുകൾ സൈബർ ലോകത്ത് ട്രോളന്മാർ വ്യാപകമായി ആഘോഷിക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.