ആലപ്പുഴ: പാലായിൽ പ്രകടമായത് കേരളത്തിന്‍റെ മനസാണെന്നും നടക്കാനിരിക്കുന്ന അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലും പാലായിലെ വിജയം ആവർത്തിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എൽഡിഎഫ് സർക്കാർ ജനങ്ങൾക്ക് നൽകിയ മുഴുവൻ വാഗ്ദാനങ്ങളും പാലിക്കപ്പെടുമെന്ന ഉറപ്പുള്ളതുകൊണ്ടാണ് പാലായിൽ ജനങ്ങൾ എൽഡിഎഫിന് പിന്തുണ നൽകിയത്. അരൂരിലെ എൽഡിഎഫ് സ്ഥാനാർഥി അഡ്വ. മനു സി. പുളിക്കലിന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് എൽഡിഎഫ് പുറത്തിറക്കിയ പ്രകടനപത്രികയിലെ ഭൂരിപക്ഷം കാര്യങ്ങളും ഈ കാലയളവ് കൊണ്ട് പൂർത്തീകരിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഇത് മുൻനിർത്തിയാണ് അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലും എൽഡിഎഫ് സ്ഥാനാർഥികൾ വോട്ടഭ്യർഥിക്കുന്നത്. പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ കനത്ത പ്രഹരം മുന്നണിക്കുള്ളിലെ പടലപ്പിണക്കം മാത്രമാണെന്ന് വരുത്തിതീർക്കാനുള്ള ശ്രമമാണ് യുഡിഎഫ് നടത്തുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. തൊട്ടുമുമ്പ് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ വോട്ട് വിഹിതത്തിന്റെ കുറവ് ഇതുമൂലമാണോ എന്ന കാര്യം യുഡിഎഫ് നേതൃത്വം വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപെട്ടു.
പാലായിലെ വിജയം ആവര്‍ത്തിക്കുമെന്ന് പിണറായി വിജയന്‍ - പാലായിലെ യുഡിഎഫിന്റെ പരാജയം പടലപ്പിണക്കം കൊണ്ടാണെന്ന് വരുത്താൻ ശ്രമമെന്ന് പിണറായി വിജയൻ
എൽഡിഎഫ് സർക്കാർ നൽകിയ വാഗ്‌ദാനങ്ങൾ പാലിക്കപ്പെടുമെന്ന ഉറപ്പുള്ളതുകൊണ്ടാണ് പാലായിൽ ജനങ്ങൾ എൽഡിഎഫിന് പിന്തുണ നൽകിയതെന്ന് മുഖ്യമന്ത്രി
ആലപ്പുഴ: പാലായിൽ പ്രകടമായത് കേരളത്തിന്‍റെ മനസാണെന്നും നടക്കാനിരിക്കുന്ന അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലും പാലായിലെ വിജയം ആവർത്തിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എൽഡിഎഫ് സർക്കാർ ജനങ്ങൾക്ക് നൽകിയ മുഴുവൻ വാഗ്ദാനങ്ങളും പാലിക്കപ്പെടുമെന്ന ഉറപ്പുള്ളതുകൊണ്ടാണ് പാലായിൽ ജനങ്ങൾ എൽഡിഎഫിന് പിന്തുണ നൽകിയത്. അരൂരിലെ എൽഡിഎഫ് സ്ഥാനാർഥി അഡ്വ. മനു സി. പുളിക്കലിന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് എൽഡിഎഫ് പുറത്തിറക്കിയ പ്രകടനപത്രികയിലെ ഭൂരിപക്ഷം കാര്യങ്ങളും ഈ കാലയളവ് കൊണ്ട് പൂർത്തീകരിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഇത് മുൻനിർത്തിയാണ് അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലും എൽഡിഎഫ് സ്ഥാനാർഥികൾ വോട്ടഭ്യർഥിക്കുന്നത്. പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ കനത്ത പ്രഹരം മുന്നണിക്കുള്ളിലെ പടലപ്പിണക്കം മാത്രമാണെന്ന് വരുത്തിതീർക്കാനുള്ള ശ്രമമാണ് യുഡിഎഫ് നടത്തുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. തൊട്ടുമുമ്പ് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ വോട്ട് വിഹിതത്തിന്റെ കുറവ് ഇതുമൂലമാണോ എന്ന കാര്യം യുഡിഎഫ് നേതൃത്വം വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപെട്ടു.
ആലപ്പുഴ : പാലാ ഉപതിരഞ്ഞെടുപ്പിൽ അതിൽ യുഡിഎഫ് ഉണ്ടായ കനത്ത പ്രഹരം മുന്നണിക്കുള്ളിലെ പടലപ്പിണക്കങ്ങൾ മാത്രമാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് യുഡിഎഫ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. അരൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. മനു സി പുളിക്കലിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊട്ടുമുൻപ് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ വോട്ട് വിഹിതത്തിന്റെ കുറവ് ഇതുമൂലമാണോ എന്ന കാര്യം യുഡിഎഫ് നേതൃത്വം വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പാലായിൽ പ്രകടമായത് കേരളത്തിന്റെ മനസ്സാണ്. നടക്കാനിരിക്കുന്ന അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലും പാലായിലെ വിജയം ആവർത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് എൽഡിഎഫ് പുറത്തിറക്കിയ പ്രകടനപത്രികയിലെ ഭൂരിപക്ഷം കാര്യങ്ങളും ഈ കാലയളവ് കൊണ്ട് പൂർത്തീകരിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഇത് മുൻനിർത്തിയാണ് അഞ്ചു ഉപതെരഞ്ഞെടുപ്പുകളിലും എൽഡിഎഫ് സ്ഥാനാർത്ഥികൾ വോട്ടഭ്യർത്ഥിക്കുന്നത്. എൽഡിഎഫ് സർക്കാർ ജനങ്ങൾക്ക് നൽകിയ മുഴുവൻ വാഗ്ദാനങ്ങളും പാലിക്കപ്പെടുമെന്ന ഉറപ്പുള്ളത് കൊണ്ടാണ് പാലായിൽ ജനങ്ങൾ എൽഡിഎഫിന് പിന്തുണ നൽകിയത്. ഇതുതന്നെയാവും മറ്റിടങ്ങളിലും ആവർത്തിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.Conclusion: