ETV Bharat / state

ആശങ്കകള്‍ക്ക്‌ വിരാമം ; പടക്കപ്പൽ ആലപ്പുഴ ബീച്ചിൽ എത്തിച്ചു - ഇന്ത്യൻ നാവിക സേന

ബൈപ്പാസിലൂടെ പ്രവേശിക്കാൻ ദേശീയപാതാ വിഭാഗം അനുമതി നൽകാതിരുന്നതിനാൽ രണ്ടാഴ്‌ചയിലധികം കൊമ്മാടിയിൽ കാത്തുകിടന്ന കപ്പൽ നഗരത്തിലൂടെയാണ് ബീച്ചിലേയ്ക്ക് എത്തിച്ചത്

പടക്കപ്പൽ  padakkappal  ആലപ്പുഴ  alappuzha  kerala padakkappal  alappuzha padakkal  ആലപ്പുഴ പടക്കപ്പൽ  ഇന്ത്യൻ നാവിക സേന  റെയിൽവെ
ആശങ്കകള്‍ക്ക്‌ വിരാമം ; പടക്കപ്പൽ ആലപ്പുഴ ബീച്ചിൽ എത്തിച്ചു
author img

By

Published : Oct 23, 2021, 5:36 PM IST

ആലപ്പുഴ : തുറമുഖ മ്യൂസിയത്തിൽ സ്ഥാപിക്കുന്നതിനുള്ള പടക്കപ്പൽ ആലപ്പുഴ ബീച്ചിൽ എത്തിച്ചു. ഇന്ത്യൻ നാവിക സേനയുടെ ഡി കമ്മീഷൻ ചെയ്‌ത ഫാസ്‌റ്റ്‌ അറ്റാക് ക്രാഫ്റ്റ് ഇൻഫാക് ടി-81 എന്ന കപ്പലാണ് റോഡ് മാർഗ്ഗം ബീച്ചിൽ എത്തിച്ചത്. രാത്രി 11.30 ഓടെയാണ് പടക്കപ്പൽ റെയിൽവെ ലെവൽ ക്രോസ് കടന്നത്.

ALSO READ: ആരവങ്ങളേറ്റുവാങ്ങാൻ തയ്യാറെടുത്ത് തിയേറ്ററുകള്‍, മരക്കാറും പ്രദര്‍ശനത്തിന് എത്തും

പടക്കപ്പൽ റെയിൽവെ ലെവൽ ക്രോസ് ചെയ്യുന്നതിനായി റെയിൽവെ വൈദ്യുതി ലൈൻ ഓഫാക്കിയിരുന്നു. ബൈപ്പാസിലൂടെ പ്രവേശിക്കാൻ ദേശീയപാതാ വിഭാഗം അനുമതി നൽകാതിരുന്നതിനാൽ രണ്ടാഴ്‌ചയിലധികം കൊമ്മാടിയിൽ കാത്തുകിടന്ന കപ്പൽ ഒടുവിൽ നഗരത്തിലൂടെയാണ് ബീച്ചിലേയ്ക്ക് എത്തിച്ചത്.

ബീച്ചിൽ പ്രത്യേകം സജ്ജീകരിച്ച സ്ഥലത്ത് പടക്കപ്പൽ സ്ഥാപിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.