ETV Bharat / state

പുന്നപ്ര- വയലാർ രക്തസാക്ഷി വാരാചരണം

author img

By

Published : Oct 23, 2019, 7:42 PM IST

Updated : Oct 23, 2019, 8:31 PM IST

ഒക്ടോബർ 20 മുതൽ 27 വരെയാണ് പുന്നപ്ര - വയലാർ രക്തസാക്ഷി വാരാചരണം നടക്കുന്നത്. 27ന് ആലപ്പുഴ വലിയ ചുടുകാട്ടിലെ രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിക്കുന്ന ദീപശിഖ പ്രയാണം വയലാറില്‍ സമാപിക്കും.

പുന്നപ്ര - വയലാർ രക്തസാക്ഷി വാരാചരണത്തിന് തുടക്കമായി

ആലപ്പുഴ : പുന്നപ്ര വയലാര്‍ രക്‌തസാക്ഷി വാരാചരണത്തിന്‍റെ ഭാഗമായി നടന്ന പുന്നപ്ര രക്തസാക്ഷി അനുസ്മരണം ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വിഎസ് അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്തു. ഈമാസം 20 മുതല്‍ 27 വരെയാണ് വാരാചരണം നടക്കുന്നത്. ഇന്ന് രാവിലെ സമരഭൂമിയിൽ സമരനായകൻ കൂടിയായ വി.എസ് അച്യുതാനന്ദൻ പതാക ഉയർത്തി. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചനയും നടത്തി.

27ന് ആലപ്പുഴ വലിയ ചുടുകാട്ടിലെ രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിക്കുന്ന ദീപശിഖ പ്രയാണം വയലാറില്‍ സമാപിക്കും. തുടർന്ന് വയലാർ അനുസ്മരണ സമ്മേളനവും സംഘടിപ്പിക്കും. ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും പ്രവർത്തകർ ഒരുമിച്ചാണ് വാരാചരണം സംഘടിപ്പിക്കുക. വാരാചരണത്തിന്‍റെ ഭാഗമായി പുന്നപ്ര സമര ഭൂമി, ആലപ്പുഴ വലിയ ചുടുകാട്, മാരാരിക്കുളം രക്തസാക്ഷി മണ്ഡപം, മേനാശ്ശേരി രക്തസാക്ഷി മണ്ഡപം, വയലാർ രക്തസാക്ഷി മണ്ഡപം എന്നിവിടങ്ങളിൽ പതാക ഉയർന്നിട്ടുണ്ട്.

Intro:Body:രണസ്മരണകൾ ഇരമ്പും പുന്നപ്ര സമരഭൂമിയിൽ വിഎസ് എത്തി; പുന്നപ്ര - വയലാർ രക്തസാക്ഷി വാരാചരണത്തിന് തുടക്കമായി

ആലപ്പുഴ : രണസ്മരണകൾ ഇരമ്പുന്ന ഐതിഹാസികമായ പുന്നപ്ര സമരഭൂമിയിൽ സമരനായകൻ കൂടിയായ വി എസ് അച്യുതാനന്ദൻ എത്തി. വാദ്യമേളങ്ങളുടെയും മുദ്രാവാക്യങ്ങളുടെയും അകമ്പടിയോടെയാണ് സമരനായകനെ സമരഭൂമിയിൽ വരവേറ്റത്. തുടർന്ന് സമരഭൂമിയിൽ വിഎസ് പതാക ഉയർത്തി. ശേഷം ആയിരക്കണക്കിന് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരുടെ അകമ്പടിയോടെ രക്തസാക്ഷികളുടെ ഓർമ്മക്ക് വേണ്ടി സ്ഥാപിച്ച മണ്ഡപത്തിൽ പുഷ്പാർച്ചന. ഒക്ടോബർ 20 മുതൽ 27 വരെയാണ് പുന്നപ്ര - വയലാർ രക്തസാക്ഷി വാരാചരണം നടക്കുക.
അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്ന മുദ്രാവാക്യമുയർത്തി ദിവാൻ സർ സിപിയുടെ ദുർഭരണത്തിനെതിരെ സായുധ വിപ്ലവം നയിച്ച ആയിരങ്ങളാണ് പുന്നപ്രയിൽ രക്തസാക്ഷികളായത്. സ്മരണാർത്ഥമാണ് ഒക്ടോബർ 23ന് പുന്നപ്രയിൽ രക്തസാക്ഷി അനുസ്മരണം സംഘടിപ്പിക്കുക. 27ന് ഇന്ന് ആലപ്പുഴ വലിയ ചുടുകാട്ടിലെ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും വിഎസ് കൊളുത്തി വിടുന്ന ദീപശിഖ പ്രയാണം വയലാർ സമാപിക്കും. തുടർന്ന് വയലാർ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കും. ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും പ്രവർത്തകർ ഒരുമിച്ചാണ് വാരാചരണം സംഘടിപ്പിക്കുക. പുന്നപ്ര - വയലാർ - മാരാരിക്കുളം വിപ്ലവ സമരം സ്വാതന്ത്ര്യ സമരമായി ഇന്ത്യാ ഗവൺമെൻറ് അംഗീകരിച്ചിട്ടുണ്ട്. വാരാചരണത്തിന്റെ ഭാഗമായി പുന്നപ്ര സമര ഭൂമി, ആലപ്പുഴ വലിയ ചുടുകാട്, മാരാരിക്കുളം രക്തസാക്ഷി മണ്ഡപം, മേനാശ്ശേരി രക്തസാക്ഷി മണ്ഡപം, വയലാർ രക്തസാക്ഷി മണ്ഡപം എന്നിവിടങ്ങളിൽ പതാക ഉയർന്നിട്ടുണ്ട്.Conclusion:
Last Updated : Oct 23, 2019, 8:31 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.