ആലപ്പുഴ: സഹകരണ വകുപ്പിന്‍റെ 'ഹരിതം സഹകരണം' പദ്ധതിയുടെ ഭാഗമായി ലോക പരിസ്ഥിതി ദിനമായ ശനിയാഴ്ച ജില്ലയിലെ സഹകരണ സംഘങ്ങളിലൂടെ ഒരു ലക്ഷം പുളിമരം തൈകൾ നടുന്നു. പുലിയൂർ സർവീസ് സഹകരണ ബാങ്ക് അങ്കണത്തിൽ നടക്കുന്ന പരിപാടി ഫിഷറീസ് - സാംസ്കാരിക - യുവജന ക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.
Read Also...........മന്ത്രിമാർ ഇന്നും നാളെയും ശുചീകരണയജ്ഞത്തിൽ
കേരളത്തിന്‍റെ പരിസ്ഥിതി സന്തുലനാവസ്ഥ നിലനിര്‍ത്താനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയിലൂടെ പ്ലാവ്, കശുമാവ്, തെങ്ങ്, പുളി, മാവ് എന്നീ ഫല വൃക്ഷങ്ങളാണ് വച്ച് പിടിപ്പിക്കുന്നത്. താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ അംഗം അഡ്വ.എം ശശികുമാർ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കേരള ബാങ്ക് ഭരണസമിതി അംഗം സത്യപാലൻ മുഖ്യാതിഥിയാകും.