ആലപ്പുഴ: 'ഓണത്തിനൊരുമുറം പച്ചക്കറി' പദ്ധതിക്ക് തുടക്കമായി. ജില്ലാതല ഉദ്ഘാടനം ഭഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍
നിര്‍വഹിച്ചു. പച്ചക്കറി ഉല്‍പാദനത്തില്‍ സംസ്ഥാനം സ്വയം പര്യാപ്തത കൈവരിക്കാനാണ് പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് സീസണ്‍ കേന്ദ്രീകരിച്ചുള്ള കാര്‍ഷിക ഉല്‍പാദനമാണ് നടക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ പച്ചക്കറി ഉല്‍പാദിപ്പിക്കാനാണ് ഈ വര്‍ഷം സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിപണിയിലെ പച്ചക്കറിയുടെ വിലകയറ്റം പിടിച്ചു നിര്‍ത്തുന്നതില്‍ സംസ്ഥാന കൃഷി വകുപ്പും ഹോര്‍ട്ടി കോര്‍പ്പ് ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളും മികച്ച രീതിയിലുള്ള ഇടപെടലാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ വര്‍ഷവും പദ്ധതി വളരെ വിജയകരമായി സംസ്ഥാനത്ത് നടപ്പാക്കി. പൊതുവിപണിയേക്കാള്‍ 40 ശതമാനം വിലക്കുറവിലാണ് കൃഷി വകുപ്പിന്റെ പച്ചക്കറി സ്റ്റാളുകളിലൂടെയുള്ള വിപണനം. പച്ചക്കറി തൈകള്‍ ഉല്‍പാദിപ്പിച്ച് വീടുകള്‍ തോറും വിതരണം ചെയ്ത് മുഴുവന്‍ ആളുകളേയും പങ്കാളികളാക്കിയാണ് ഓണത്തിനൊരുമുറം പച്ചക്കറി എന്ന ഈ പദ്ധതി നടപ്പിലാക്കുന്നത്. പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കാര്‍ഷിക മേഖലയുടെ മുന്നേറ്റമാണ് കഴിഞ്ഞ കൊയ്ത്തിലൂടെ സംസ്ഥാനത്തുണ്ടായത്. ഈ പദ്ധതിയിലും അതുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.