ആലപ്പുഴ : ഊർജ ഉപയോഗം കുറയ്ക്കുക, പാരിസ്ഥിതിക ആഘാതം ലഘൂകരിക്കുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാന സർക്കാർ നടപ്പാക്കിയ 'നിലാവ്' പദ്ധതിയിൽ ജില്ലയിൽ ഒന്നാമതായി തണ്ണീർമുക്കം പഞ്ചായത്ത്. സംസ്ഥാനത്ത് ഫെബ്രുവരിയിൽ തുടക്കമിട്ട പദ്ധതി പഞ്ചായത്ത് 100 ശതമാനം പൂർത്തീകരിച്ചു.
പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ പൊതുനിരത്തുകൾ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ പ്രകാശപൂരിതമാക്കി. ആദ്യ പാക്കേജിൽ ലഭിച്ച 500 എൽ.ഇ.ഡി. ലൈറ്റുകൾ പൂർണമായും സ്ഥാപിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച വിവരങ്ങൾ നിലാവ് പോർട്ടലിൽ പങ്കുവച്ചിട്ടുമുണ്ട്.
ALSO READ: ഇന്ധന വില വര്‍ധന: നികുതി പണം തിരികെ നൽകി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലുമുള്ള പരമ്പരാഗത തെരുവുവിളക്കുകൾ ഘട്ടംഘട്ടമായി മാറ്റി പകരം എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കുന്നതാണ് 'നിലാവ്' പദ്ധതി.
പഞ്ചായത്ത് ഭരണ സമിതി, ജീവനക്കാര്‍, പ്ലാൻ ക്ലാർക്ക് ജിമീഷ്, കെ.എസ്.ഇ.ബി അധികൃതര്‍ എന്നിവരുടെ ഒരുമിച്ചുള്ള പ്രവർത്തനമാണ് പദ്ധതി നൂറുശതമാനം പൂർത്തിയാക്കാൻ തുണയായതെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പ്രവീൺ ജി. പണിക്കർ പറഞ്ഞു.