ETV Bharat / state

പുത്തൻ പ്രതീക്ഷകളുമായി പുതുവർഷത്തെ വരവേറ്റ് ആലപ്പുഴ - alappuzha

ആലപ്പുഴ കടപ്പുറത്താണ് പ്രധാനമായും പരിപാടികൾ നടന്നത്. ബലൂണുകൾ ആകാശത്തേക്ക് പറത്തി കൊണ്ടാണ് ആലപ്പുഴക്കാർ പുതുവർഷത്തിന് സ്വാഗതമരുളിയത്. വിദേശികളടക്കം ലക്ഷക്കണക്കിന് ആളുകള്‍ പുതുവർഷാഘോഷങ്ങൾക്ക് ആലപ്പുഴ ബീച്ചിൽ ഒത്തുകൂടി.

NEW YEAR CELEBRATION ALAPPUZHA  പുത്തൻ പ്രതീക്ഷകളുമായി പുതുവർഷത്തെ വരവേറ്റ് ആലപ്പുഴ  alappuzha  NEW YEAR CELEBRATION
പുത്തൻ പ്രതീക്ഷകളുമായി പുതുവർഷത്തെ വരവേറ്റ് ആലപ്പുഴ
author img

By

Published : Jan 1, 2020, 6:36 AM IST

ആലപ്പുഴ : പുതിയ സ്വപ്നങ്ങളും പുത്തൻ പ്രതീക്ഷകളുമായി ആഘോഷപൂർവ്വമാണ് പുതുവർഷത്തെ ആലപ്പുഴക്കാർ വരവേറ്റത്. പുതുവർഷ പുലരിയിൽ ആലപ്പുഴ ബീച്ചിൽ സംഘടിപ്പിച്ച പരിപാടിയിൽ പിന്നണി ഗായകൻ അഫ്സലും സംഘവും അവതരിപ്പിച്ച ഗാനമേളയോടെ ബീച്ച് ഫെസ്റ്റ് സമാപിച്ചു. ആലപ്പുഴ കടപ്പുറത്താണ് പ്രധാനമായും പരിപാടികൾ നടന്നത്. ബലൂണുകൾ ആകാശത്തേക്ക് പറത്തി കൊണ്ടാണ് ആലപ്പുഴക്കാർ പുതുവർഷത്തെ സ്വാഗതം ചെയ്തത്. വിദേശികളടക്കം ലക്ഷക്കണക്കിന് ആളുകള്‍ പുതുവർഷാഘോഷങ്ങൾക്ക് ആലപ്പുഴ ബീച്ചിൽ ഒത്തുകൂടി.

പുത്തൻ പ്രതീക്ഷകളുമായി പുതുവർഷത്തെ വരവേറ്റ് ആലപ്പുഴ

ആലപ്പുഴ ബീച്ചിന് പുറമെ മാരാരിക്കുളം, തോട്ടപ്പള്ളി, കായംകുളം, അർത്തുങ്കൽ ബീച്ചുകളിലും പൂച്ചാക്കൽ ഉളവെപ്പിലും പുതുവർഷ ആഘോഷങ്ങൾ സംഘടിപ്പിച്ചു. ഉളവെപ്പ് കാർണിവലിൽ നാടൻപാട്ട് കലാകാരൻ ഊരാളിയും സംഘവും അവതരിപ്പിച്ച ഗാന വിരുന്നും തുടർന്ന് പപ്പാനിയെ കത്തിക്കലും സംഘടിപ്പിച്ചു.

Intro:Body:പുത്തൻ പ്രതീക്ഷകളുമായി പുതുവർഷത്തെ വരവേറ്റ് ആലപ്പുഴ

ആലപ്പുഴ : പുതിയ സ്വപ്നങ്ങളും പുത്തൻ പ്രതീക്ഷകളുമായി ആഘോഷപൂർവ്വമാണ് പുതുവർഷത്തെ ആലപ്പുഴക്കാർ വരവേറ്റത്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ വളരെ വിപുലമായാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പുതുവർഷാഘോഷങ്ങൾ സംഘടിപ്പിച്ചത്. പുതുവർഷം പുലരിയിൽ ആലപ്പുഴ ബീച്ചിൽ സംഘടിപ്പിച്ച പരിപാടിയിൽ പിന്നണി ഗായകൻ അഫ്സലും സംഘവും അവതരിപ്പിച്ച ഗാനമേളയോടെ ബീച്ച് ഫെസ്റ്റിവലിന് പരിസമാപ്തിയായി. ജില്ലാ കേന്ദ്രമെന്ന നിലയിൽ ആലപ്പുഴ കടപ്പുറത്താണ് പ്രധാനമായും പരിപാടികൾ നടന്നത്. ബലൂണുകൾ ആകാശത്തേക്ക് പറത്തി കൊണ്ടാണ് ആലപ്പുഴക്കാർ പുതുവർഷത്തിന് സ്വാഗതമരുളിയത്. ജില്ലയ്ക്ക് അകത്തും പുറത്തും നിന്നുമായി ലക്ഷക്കണക്കിന് ജനങ്ങളാണ് പുതുവർഷാഘോഷങ്ങൾക്ക് ആലപ്പുഴ ബീച്ചിൽ ഒത്തുകൂടിയത്.

ആലപ്പുഴ ബീച്ചിന് പുറമെ മാരാരിക്കുളം, തോട്ടപ്പള്ളി, കായംകുളം, അർത്തുങ്കൽ ബീച്ചുകളിലും പൂച്ചാക്കൽ ഉളവെപ്പിലും പുതുവർഷ ആഘോഷങ്ങൾ സംഘടിപ്പിച്ചു. വിദേശികളടക്കം ആയിരക്കണക്കിന് ജനങ്ങളാണ് ഇവിടങ്ങളിൽ ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയത്. ഉളവെപ്പ് കാർണിവലിൽ പ്രശസ്ത നാടൻപാട്ട് കലാകാരൻ ഊരാളിയും സംഘവും അവതരിപ്പിച്ച ഗാനവിരുന്നും തുടർന്ന് പപ്പാനിയെ കത്തിക്കലും സംഘടിപ്പിച്ചു.

ആലപ്പുഴ ബീച്ചിൽ ഗാനമേളയ്ക്കിടെ സംഘത്തിന്റെ പാട്ട് മോശമായിരുന്നു എന്നാരോപിച്ച് നാട്ടുകാരിൽ ചിലർ സ്റ്റേജിൽ തള്ളിക്കയറാൻ ശ്രമിച്ചത് പോലീസും നാട്ടുകാരും തമ്മിൽ വാക്കേറ്റത്തിന് കാരണമായി. തുടർന്ന് 12മണിക്ക് മുൻപ് തന്നെ സംഘാടകർ പരിപാടി നിർത്തിവെച്ചു പുതുവർഷാഘോഷങ്ങളുടെ ശോഭയ്ക്ക് മങ്ങലേൽപ്പിച്ചു. പതിവിന് വിപരീതമായി ഇത്തവണ കരിമരുന്ന് പ്രയോഗമില്ലാതിരുന്നതും നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കി. അനുഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് അതിജീവനത്തിന്റെ സന്ദേശം നൽകി പുത്തൻ പ്രതീക്ഷകളുമായാണ് ആലപ്പുഴക്കാർ പുതുവർഷത്തെ എതിരേറ്റത്.Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.