ആലപ്പുഴ: സിപിഐ വിട്ട് ബിജെപിയിലേക്ക് എത്തിയവരുടെ ശക്തിപ്രകടനമായിരിന്നു കുട്ടനാട്ടിലെ എൻഡിഎയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ. ഹരിപ്പാട് മണ്ഡലത്തിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് എൽഡിഎഫ് വിട്ട് ബിജെപിയിലെത്തിയ തമ്പി മേട്ടുതുറയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനാണ് സിപിഐ വിമതരുടെ ശക്തിപ്രകടനമായി മാറിയത്.
തെരഞ്ഞെടുപ്പ് കൺവെൻഷൻ എൻഡിഎ സംസ്ഥാന ചെയർമാനും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്‌തു. മണ്ഡലത്തിൽ മികച്ച വിജയം നേടാൻ കഴിയുമെന്നും സംസ്ഥാനത്ത് മുന്നണി വൻ മുന്നേറ്റം നടത്തുമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.