ETV Bharat / state

കൂടുതൽ കൊവിഡ് നിയന്ത്രണങ്ങളുമായി ആലപ്പുഴ ജില്ലാ ഭരണകൂടം - Kovid

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നത് അപകടകരമായ സഹചര്യത്തിലേക്ക് നയിക്കുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്ന് വിലയിരുത്തിയിരുന്നു.

ആലപ്പുഴ  alappuzha  കൊവിഡ് 19  covid 19  Kovid  രോഗ വ്യാപനം
കൂടുതൽ കൊവിഡ് നിയന്ത്രണങ്ങളുമായി ആലപ്പുഴ ജില്ലാ ഭരണകൂടം
author img

By

Published : Jun 30, 2020, 8:35 PM IST

ആലപ്പുഴ : കൊവിഡ് 19 രോഗ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി കൂടുതൽ നിയന്ത്രണങ്ങളുമായി ആലപ്പുഴ ജില്ലാ ഭരണകൂടം. ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം രാവിലെ ഏഴ് മുതൽ വൈകിട്ട് 7.30 വരെ ആയി നിജപ്പെടുത്തി.

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നത് അപകടകരമായ സഹചര്യത്തിലേക്ക് നയിക്കുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്ന് വിലയിരുത്തിയിരുന്നു. ഇതേത്തുടർന്നാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി തീരുമാനിച്ചത്. 2005 ലെ ദുരന്ത നിവാരണ നിയമം വകുപ്പ് 26(2), 34 എന്നീ വകുപ്പുകൾ പ്രകാരവും പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസിലെ ബന്ധപ്പെട്ട വകുപ്പ് പ്രകാരവുമാണ് നിയന്ത്രണം സംബന്ധിച്ച ഉത്തരവുകൾ കലക്ടർ പുറപ്പെടുവിച്ചിരിക്കുന്നത്.

പുതിയ നിയന്ത്രണങ്ങൾ ഇങ്ങനെ:

* ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം രാവിലെ ഏഴ് മുതൽ വൈകിട്ട് 7.30 വരെ ആയിരിക്കും.

  • ഹോട്ടലുകളിൽ ഭക്ഷണം രാത്രി ഒൻപത് വരെ പാഴ്സലായി വിതരണം ചെയ്യാം. മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്പുകൾ, പാൽ, ശുദ്ധജലം വിതരണം ചെയ്യുന്ന കടകൾ, തുടങ്ങിയ അവശ്യ സർവീസുകൾക്ക് നിയന്ത്രണം ബാധകമല്ല.

    * ജില്ലയിൽ ഒരു സ്ഥലത്തും ആളുകൾ കൂട്ടം കൂടാൻ പാടില്ല.

    * എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ബ്രേക്ക്‌ ദി ചെയിൻ , കൊവിഡ് 19 മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്. സാമൂഹിക അകലം പാലിക്കുകയും എല്ലാവരും നിർബന്ധമായും മാസ്ക് ധരിക്കേണ്ടതുമാണ്.

    * റോഡിലെ അനധികൃത കച്ചവടങ്ങൾ ഒഴിപ്പിക്കാൻ പിഡബ്ല്യുഡി റോഡ് എക്സിക്യൂട്ടീവ് എൻജിനീയർ, തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ എന്നിവർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

    * ഉത്തരവുകൾ പാലിക്കാത്തവർക്കെതിരെ ഐപിസി 188, 2005 ദുരന്തനിവാരണ നിയമം, 2020ലെ പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസ് എന്നിവ പ്രകാരം കർശന നടപടികൾ സ്വീകരിക്കുവാൻ ജില്ലാ പൊലീസ് മേധാവിയെയും കലക്ടർ ചുമതലപ്പെടുത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.