ETV Bharat / state

ബാലസാഹിത്യകാരൻ മുഹമ്മ രമണൻ ഇനി ഓർമ്മ

കണ്ണൻ കാക്കയുടെ കൗശലങ്ങൾ എന്ന കൃതിക്ക് 1989ല്‍ കേരള സാഹിത്യ അക്കാദമി അവാർഡും ചൂണ്ട എന്ന നോവലിന് 1990ല്‍ നിന്ന് ഉറൂബ് സ്‌മാരക അവാർഡിനും അർഹനായി.

Enter Keyword here.. ബാലസാഹിത്യകാരൻ മുഹമ്മ രമണൻ ഇനി ഓർമ്മ  കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ്  കണ്ണൻ കാക്കയുടെ കൗശലങ്ങൾ  ചൂണ്ട എന്ന നോവല്‍  ഉറൂബ് സ്മാരക അവാർഡ്  Mohammed Ramanan passed away  kerala sahithya academy award
ബാലസാഹിത്യകാരൻ മുഹമ്മ രമണൻ ഇനി ഓർമ്മ
author img

By

Published : Apr 13, 2020, 10:48 AM IST

ആലപ്പുഴ: കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവും പ്രശസ്ത ബാലസാഹിത്യകാരനുമായ മുഹമ്മ രമണൻ അന്തരിച്ച്. 71 വയസായിരുന്നു. കുട്ടിക്കുഞ്ഞൻ- കാളക്കുട്ടി ദമ്പതികളുടെ മകനാണ്. സിഎംഎസ് എല്‍.പി സ്കൂൾ, കണിച്ചുകുളങ്ങര ഹൈസ്കൂൾ, ആലപ്പുഴ എസ്.ഡി കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1961ല്‍ മാതൃഭൂമി ബാല പംക്തി നടത്തിയ കഥാമത്സരത്തില്‍ മാമ്പഴം എന്ന കഥയ്ക്ക് ഒന്നാം സമ്മാനം നേടി സാഹിത്യ മേഖലയിൽ സജീവമായി.

കണ്ണൻ കാക്കയുടെ കൗശലങ്ങൾ എന്ന കൃതിക്ക് 1989ല്‍ കേരള സാഹിത്യ അക്കാദമി അവാർഡ് നേടി. ചൂണ്ട എന്ന നോവലിന് 1990ല്‍ നിന്ന് ഉറൂബ് സ്‌മാരക അവാർഡിനും അർഹനായി.

കള്ളൻ കുഞ്ഞപ്പൻ, മണിയൻ പൂച്ചയ്ക്ക് മണികെട്ടി, അഷ്‌ടാവക്രൻ, അഭിയുടെ കുറ്റാന്വേഷണം, മണ്ടൻ മൊയ്തീൻ, പുസ്തകം വളര്‍ത്തിയ കുട്ടി, ഉണ്ണിമോനും കുരുവികളും, മണിയന്‍ പൂച്ചയും ചുണ്ടെലിയും, കളളനും പൊലീസും, ഏഴാം കടലിനക്കരെ, കുട്ടികളുടെ സഖാവ്, കുസൃതികാക്ക തുടങ്ങി നിരവധി കൃതികൾ രചിച്ചിട്ടുണ്ട്. മുഹമ്മ രമണന്‍റെ നിര്യാണത്തില്‍ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.