ആലപ്പുഴ: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് വിദ്യാർഥിക്ക് പരിക്ക്. അമ്പലപ്പുഴ ഇല്ലത്ത് കിഴക്കേത് രാജുവിൻ്റെ മകൻ അമൽ രാജുവിനാണ് (19) പൊള്ളലേറ്റത്. ചേർത്തല പോളിടെക്‌നിക്കിൽ പരീക്ഷ കഴിഞ്ഞ് സ്‌കൂട്ടറിൽ മടങ്ങവെ പതിനൊന്നാം മൈലിന് സമീപത്ത് വച്ചായിരുന്നു സംഭവം. പാൻസിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ ചൂടായി തീപിടിക്കുകയായിരുന്നു.
ചൂട് അനുഭവപ്പെട്ടതിനെത്തുടർന്ന് സ്‌കൂട്ടർ നിർത്തി മൊബൈൽ ഫോൺ പോക്കറ്റിൽ നിന്ന് പുറത്തെടുത്ത് നിലത്തെറിയുകയായിരുന്നു. ഈ സമയത്താണ് അമലിന് പൊള്ളലേറ്റത്. കയ്യിലും കാലിൻ്റെ തുടയിലുമാണ് പരിക്ക്. പാൻ്റിൻ്റെ ഒരു ഭാഗം കത്തിപ്പോയി.
തുടർന്ന് ഓട്ടോ ഡ്രൈവർമാരും, നാട്ടുകാരും ചേർന്ന് അമലിനെ ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഒരു വർഷമായി ഉപയോഗിച്ച് വന്നിരുന്ന റിയൽമി 6 പ്രോ എന്ന ഫോണാണ് ചൂടായി തീപിടിച്ച് പൊട്ടിത്തെറിച്ചതെന്ന് അമൽ പറഞ്ഞു.
Also Read: ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ്; യുഡിഎഫ് പ്രതിനിധി സംഘം ഗവര്‍ണറെ കാണും