ആലപ്പുഴ: പുതിയ ബാച്ചുകള്‍ അനുവദിക്കുന്നതോടെ പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. പുന്നപ്ര ജെ.ബി. സ്‌കൂളില്‍ പുതിയതായി നിര്‍മിച്ച കെട്ടിടത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഉപരിപഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്ലസ് വണ്‍ പ്രവേശനം ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കും.
ALSO READ: Rahul Gandhi: ഹിന്ദുമതവും ഹിന്ദുത്വയും വ്യത്യസ്തമെന്ന് രാഹുൽ ഗാന്ധി
സീറ്റുകളുടെ കുറവ് സംബന്ധിച്ച് താലൂക്ക് അടിസ്ഥാനത്തില്‍ വിവര ശേഖരണം നടത്തിവരികയാണ്. കൃത്യമായ കണക്ക് ഈ മാസം 22ന് ഉള്ളില്‍ ലഭ്യമാകും. അതിന്‍റെ അടിസ്ഥാനത്തില്‍ പുതിയ ബാച്ചുകള്‍ നിര്‍ന്ധമായും അനുവദിക്കപ്പെടേണ്ട സ്‌കൂളുകളില്‍ അനുവദിക്കും.
കൊവിഡ് പ്രതിസന്ധി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ ബാധിക്കാതിരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ വിജയം കണ്ടു. ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന്‍റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ ബഹുദൂരം മുന്നേറാന്‍ സംസ്ഥാനത്തിന് സാധിച്ചു.
വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനവും അക്കാദമിക് മികവും ഉറപ്പാക്കുന്നതിനുള്ള പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിനാണ് ലക്ഷ്യമിടുന്നത് എന്നും മന്ത്രി പറഞ്ഞു.
ALSO READ: 'പഠിപ്പിക്കണമെങ്കില്‍ സാരി നിര്‍ബന്ധമല്ല'; ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ് വന്നു