ETV Bharat / state

കുപ്പിവെള്ളത്തിന് അമിത വില ഈടാക്കിയാല്‍ കർശന നടപടിയെന്ന് മന്ത്രി പി.തിലോത്തമന്‍ - bottled water Price

രണ്ട് ദിവസത്തിനുള്ളിൽ തന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും മന്ത്രി പി.തിലോത്തമൻ വ്യക്തമാക്കി

കുപ്പിവെള്ളം വില  മന്ത്രി പി.തിലോത്തമന്‍  ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി  എഐവൈഎഫ് ചേർത്തല  Price of bottled drinking water in Kerala  bottled water Price  minister p thilothaman
കുപ്പിവെള്ളത്തിന് അമിത വില ഈടാക്കുന്നവര്‍ക്കെതിരെ കർശന നടപടിയെന്ന് മന്ത്രി പി.തിലോത്തമന്‍
author img

By

Published : Feb 16, 2020, 11:18 PM IST

ആലപ്പുഴ: കുപ്പിവെള്ളത്തിന് 13 രൂപയിൽ കൂടുതൽ ഈടാക്കുന്നവര്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമൻ. രണ്ട് ദിവസത്തിനുള്ളിൽ തന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

കുപ്പിവെള്ളത്തിന് അമിത വില ഈടാക്കുന്നവര്‍ക്കെതിരെ കർശന നടപടിയെന്ന് മന്ത്രി പി.തിലോത്തമന്‍

എട്ട് രൂപക്ക് ലഭിക്കുന്ന കുപ്പിവെള്ളം കച്ചവടക്കാർ 13 രൂപക്ക് വിൽക്കണം. ഒരു കുപ്പിവെള്ളം വിൽക്കുമ്പോൾ അഞ്ച് രൂപ ലാഭം ലഭിക്കും. അമിത വില ഈടാക്കിയാൽ നടപടി സ്വീകരിക്കും. ഇക്കാര്യത്തിൽ തീരുമാനമുണ്ടാക്കാൻ ബന്ധപ്പെട്ടവരെ ചർച്ചക്ക് വിളിച്ചപ്പോൾ കുത്തക കമ്പനികൾ മാത്രമാണ് എതിർത്തത്. 1,500 കോടി രൂപയുടെ കുപ്പിവെള്ളമാണ് കേരളത്തിൽ വിൽക്കുന്നതെന്നും മന്ത്രി പറഞ്ഞു. എഐവൈഎഫ് ചേർത്തല മണ്ഡലം സമ്മേളനത്തിന്‍റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.