ആലപ്പുഴ: മാവേലിക്കരയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ നാല് റോഡുകള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ നാടിന് സമര്‍പ്പിച്ചു. മൂന്ന് കോടി രൂപ ചെലവില്‍ ബിഎംബിസി നിലവാരത്തില്‍ നിര്‍മിച്ച കോട്ടപ്പുഴയ്ക്കൽ – തഴവ റോഡ്, 12 കോടി ചെലവിൽ നിർമിച്ച കായംകുളം -പത്തനാപുരം റോഡ്, നാല് കോടി ചെലവിൽ നിർമാണം പൂർത്തിയാക്കിയ തോന്നല്ലൂർ -ആദിക്കാട്ടുകുളങ്ങര റോഡ്, അഞ്ച് കോടി ചെലവിൽ നിർമിച്ച മാവേലിക്കര -കൃഷ്ണപുരം റോഡ് എന്നിവയാണ് മന്ത്രി നാടിന് സമര്‍പ്പിച്ചത്. കായംകുളത്ത് പത്തിയൂർ പഞ്ചായത്തിൽ 88,8284 രൂപ ചെലവിൽ പുനർ നിർമിക്കുന്ന രാമപുരം എച്എസ് ഏവൂർ സൗത്ത്-പത്തിയൂർക്കാല റോഡിന്‍റെ നിർമാണോദ്ഘാടനവും മന്ത്രി നിർവഹിച്ചു.
മാവേലിക്കരയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ നാല് റോഡുകള്‍ മന്ത്രി ജി.സുധാകരന്‍ നാടിന് സമര്‍പ്പിച്ചു - alappuzha roads
ബിഎംബിസി നിലവാരത്തിലാണ് റോഡ് നിര്‍മാണം.